റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രഹസ്യ വിവരത്തെ തുടര്‍ന്ന് വീടുവളഞ്ഞ് പോലീസ് നടത്തിയ തെരച്ചിലില്‍ ലഭിച്ചത് 18 കിലോ കഞ്ചാവ്

October 26, 2020 - 8:25 am

കൊല്ലം : കഞ്ചാവ് വില്‍പ്പന നടക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തേ തുടര്‍ന്ന വീട് വളഞ്ഞ് പരിശോധന നടത്തിയ പോലീസിന് ലഭിച്ചത് 18 കിലോ കഞ്ചാവ്. ഇതുമായി ബന്ധപ്പെട്ട് മയ്യനാട് സ്വദേശി അനില്‍ കുമാറിനെ അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടിയത്താണ് സംഭവം

സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയില്‍ നടത്തിയ തെരച്ചിലിലാണ് കഞ്ചാവ് കണ്ടെടുത്തത്. അനില്‍കുമാറിനെ ഇത് രണ്ടാംതവണയാണ് കഞ്ചാവ് കേസില്‍ പിടികൂടുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

പ്രദേശത്ത് കഞ്ചാവ് എത്തിക്കുന്ന സംഘത്തെക്കുറിച്ച് ഇരവിപുരം പോലീസ് അന്വേഷണം തുടങ്ങി. ഓച്ചിറയില്‍ നിന്നും എത്തിച്ചെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് എത്തിക്കുന്ന സംഘവുമായി അനിലിന് ബന്ധമുളളതായി പോലീസ് കരുതുന്നു. കൊട്ടിയം മയ്യനാട് പ്രദേശത്തുനിന്ന് ഒരാഴ്ച്ചക്കുളളില്‍ ഇത് രണ്ടാം തവണയാണ് ഇത്രയധികം കഞ്ചാവ് പിടികൂടുന്നത്.

ആന്ധ്ര, തമിഴ്‌നാട്, എന്നിവിടങ്ങളില്‍ നിന്ന് കഞ്ചാവ് എത്തിക്കുന്ന ചില സംഘങ്ങളെക്കുറിച്ച പോലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *