റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടാറ്റാഗ്രൂപ്പ നിര്‍മ്മിച്ചുനല്‍കിയ കാസര്‍കോട് കോവിഡ് ആശുപത്രി ഒക്ടോബര്‍ 28ന് തുറക്കും

October 26, 2020 - 8:29 am

കാസര്‍കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടാറ്റാ ഗ്രൂപ്പ് നിര്‍മ്മിച്ചുനല്‍കിയ കോവിഡ് ആശുപത്രി അടുത്ത ബുധനാഴ്ച( 28.10.2020) പ്രര്‍ത്തനം ആരംഭിക്കും. ടാറ്റാ ഗ്രൂപ്പ് 60 കോടിരൂപ ചെലവില്‍ സൗജന്യമായി നിര്‍മ്മിച്ച നല്‍കിയതാണ് ഈ ആശുപത്രി.

ആശുപത്രിയിലേക്കുളള ജീവനക്കാരുടെ നിയമനം നീണ്ടുപോകുകയും, ആശുപത്രി ഉപകരണങ്ങല്‍ വാങ്ങുന്നതിനായി 3 കോടി രൂപ അനുവദിക്കണമെന്ന ജില്ലാ കളക്ടറുടെ അപേക്ഷ ഫയലുകളില്‍ കുരുങ്ങുകയും ചെയ്തതോടെയാണ് ആശുപത്രിയുടെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാതെ വന്നത്.

ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 40 ഡോക്ടര്‍മാര്‍, മെഡിക്കല്‍ പാരാമെഡിക്കല്‍,അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗങ്ങളിലായി 191 പുതിയ തസ്തികകള്‍ എന്നിവ ആദ്യഘട്ടമായി സൃഷ്ടിച്ചിരുന്നു. ഇതിന് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടും ഫയല്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മേശപ്പുറത്ത് കുടുങ്ങുകയായിരുന്നു. കളക്ടറുടെ ദുരന്തനിവാരണ ഫണ്ടില്‍ പണമുണ്ടായിരുന്നിട്ടും ചെലവഴിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല.

ഇപ്പോള്‍ കോവിഡ് ആശുപത്രിയായിട്ടാണ് ഇത് പ്രവര്‍ത്തിനം ആരംഭിക്കുന്നതെങ്കിലും കോവിഡാനന്തരം ഇതര ചികിത്സകള്‍ക്കും സൗകര്യമുണ്ടാകുമെന്ന് ആരോഗ്യ വകുപ്പുമന്ത്രി കെകശൈലജ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ ചികിത്സാ സൗകര്യങ്ങള്‍ക്ക് കുതിപ്പേകാന്‍ ഇതിടയാക്കുമെന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *