റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയനാട് ജില്ലയിൽ ബുധനാഴ്ച (21/10/2020) 132 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

October 22, 2020 - 12:30 pm

കൽപ്പറ്റ: വയനാട് ജില്ലയിൽ ബുധനാഴ്ച (21/10/2020) 132 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 88 പേർ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 122 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇവരിൽ ഒരാളുടെ ഉറവിടം വ്യക്തമല്ല. 10 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്.

ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6045 ആയി. 4968 പേർ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 40 പേർ മരണപ്പെട്ടു. നിലവിൽ 1037 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 402 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *