റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയെ കാണാൻ സ്വപ്നയ്ക്കൊപ്പം പോയത് ഓർമ്മയില്ല- എം ശിവശങ്കർ

October 18, 2020 - 2:01 pm

കൊച്ചി: എൻഫോഴ്സ്മെൻറ് നൽകിയ മൊഴിയിൽ എം ശിവശങ്കർ പലതിനും വ്യക്തത നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു. സ്വർണ്ണക്കള്ളക്കടത്ത് കേസിന്റെ അന്വേഷണത്തിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിനൊപ്പമാണ് ശിവശങ്കരൻ മൊഴി സമർപ്പിച്ചത്. 2016 മുതൽ സർക്കാരും യുഎഇ കോൺസുലേറ്റും തമ്മിലുള്ള പോയിൻറ് ഓഫ് കോൺടാക്ട് താനായിരുന്നു എന്ന് ശിവശങ്കർ സമ്മതിക്കുന്നുണ്ട്. സ്വപ്നസുരേഷ് നൽകിയ മൊഴിയെ ആസ്പദമാക്കിയായിരുന്നു ചോദ്യം ചെയ്യൽ. അതിൽ പറയുന്നതുപോലെ 2017 – ൽ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയെ കാണാൻ സ്വപ്നയ്ക്കൊപ്പം പോയത് ഓർമ്മയില്ല എന്നും ശിവശങ്കർ പറഞ്ഞു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും അല്ലാതെയും പലതവണ കണ്ടതായുള്ള സ്വപ്നയുടെ മൊഴിയിൽ പ്രതികരിക്കാൻ തയ്യാറായില്ല.

കള്ളക്കടത്ത് സ്വർണ്ണം അടങ്ങിയ ബാഗ് വിട്ടു കിട്ടാൻ സ്വപ്ന പലവട്ടം സമീപിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു സഹായവും നൽകിയിട്ടില്ല. നയതന്ത്ര ബാഗിൽ സൗന്ദര്യവർദ്ധക വസ്തുക്കൾ കൊണ്ടുവന്ന് വിൽപന നടത്താറുണ്ട് എന്ന് സ്വപ്ന പറഞ്ഞിരുന്നു. സ്വപ്ന ക്കൊപ്പം മൂന്നു തവണ വിദേശയാത്ര നടത്തിയിട്ടുണ്ട്. റെഡ് ക്രസന്റുമായ ചർച്ചയിൽ ഒരു തവണ പങ്കെടുത്തിട്ടുണ്ട്.

എം ശിവശങ്കർ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അദ്ദേഹത്തിന് സിആർപിഎഫ് സുരക്ഷ നൽകണമെന്ന് കസ്റ്റംസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. ശിവശങ്കരന് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ സിആർപിഎഫ് സംഘം 18-10-2020 ഞായറാഴ്ച തന്നെ തന്നെ എത്തുമെന്നാണ് അറിയുന്നത്. ശിവശങ്കരന് നൽകുന്ന ചികിത്സയുടെ വിശദാംശങ്ങൾ കസ്റ്റംസിന് കൈ മാറണമെന്ന് മെഡിക്കൽ കോളേജ് അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്. ശിവശങ്കര ചികിത്സയിലിരുന്ന സ്വകാര്യ ആശുപത്രിയോടും ഇതേ ആവശ്യം തന്നെ ഉന്നയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *