റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗാളില്‍ വീണ്ടും തൃണമൂല്‍-ബിജെപി സംഘര്‍ഷം: ഏഴ് പേര്‍ക്ക് പരിക്കേറ്റു

October 17, 2020 - 10:00 am

കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും (ടിഎംസി) ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) പ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. പശ്ചിമ മിഡ്നാപൂര്‍ ജില്ലയിലെ കേശ്പൂരിലെ രാജര്‍ദംഗ ഗ്രാമത്തിലാണ് സംഘര്‍ഷമുണ്ടായത്. വിവാദമായ കര്‍ഷക നിയമങ്ങളിലും ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ നടന്ന കൂട്ടബലാത്സംഗ സംഭവത്തിലും പ്രതിഷേധിച്ച് ടിഎംസി മാര്‍ച്ച് നടത്തിയിരുന്നു. റാലി സമാധാനപരമായിരുന്നെങ്കിലും, ഇരു പാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാഗ്വാദം സംഘര്‍ഷത്തിലെത്തുകയായിരുന്നു

ക്രമസമാധാനം നിയന്ത്രിക്കാന്‍ ആനന്ദപൂര്‍ പോലീസ് എത്തിയെങ്കിലും സംഘര്‍ഷം വ്യാപകമാവുകയായിരുന്നു. സംഭവത്തിനിടെ പോലീസ് വാനുകളിലൊന്ന് നശിപ്പിക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ ആദ്യ ആക്രമിച്ചത് ബിജെപി ആണെന്ന് പ്രദേശത്തെ ടിഎംസി നേതൃത്വം ആരോപിച്ചു. അതേസമയം, സംസ്ഥാനത്ത് ഇരു പാര്‍ട്ടിയിലെയും പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ സ്ഥിരമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *