റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ സ്വാധീനം തുടര്‍ച്ചയായി വര്‍ധിച്ച് വരികയാണെന്ന് ഇസ്രയേല്‍ അംബാസഡര്‍

October 16, 2020 - 11:56 am

ന്യൂഡല്‍ഹി: അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ സ്വാധീനം തുടര്‍ച്ചയായി വര്‍ധിച്ച് വരികയാണെന്ന് ഇസ്രയേല്‍ അംബാസഡര്‍ റോണ്‍ മാല്‍ക്ക. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയതായിരുന്നു മാല്‍ക്ക. ഇസ്രയേലുമായുള്ള സൗഹൃദവും തന്ത്രപരമായ പങ്കാളിത്തവും നിലനിര്‍ത്തിക്കൊണ്ട് തന്നെ ഇന്ത്യ, പലസ്തീന്‍ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നത് തുടരുകയാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ച മല്‍ക്ക പറഞ്ഞു. പശ്ചിമേഷ്യ ഉള്‍പ്പെടെയുള്ള ആഗോള കാര്യങ്ങളില്‍ ഇന്ത്യയുടെ തന്ത്രപരമായ നിലപാട്, പ്രത്യേകിച്ചും ഇസ്രായേലിനോടുള്ളത് മറ്റ് രാജ്യങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ട്.
മറ്റ് രാജ്യങ്ങള്‍ ഇന്ത്യയുടെ ഈ സമീപനം ശ്രദ്ധിക്കുകയും അനുകരിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുമായുള്ള ഇസ്രയേലിന്റെ ആഴമേറിയ ബന്ധം അറബ് ലോകത്ത് ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ നല്ല സ്വാധീനം ചെലുത്തുന്നുണ്ട്. വിവിധ മേഖലകളിലെ ഇന്തോ-ഇസ്രായേല്‍ സഹകരണം ഇസ്രയേലുമായുള്ള സൗഹൃദം പരസ്പര പ്രയോജനകരമാകുന്നത് എങ്ങനെയെന്ന് അവര്‍ക്ക് കാണിച്ചുകൊടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘സമാധാനമാണ് വഴി. സമാധാനത്തിനുള്ള വഴി നാം കണ്ടെത്തണം, പ്രത്യേകിച്ച് അയല്‍വാസികളുമായി ഒരുമിച്ച് നില്‍ക്കണം. ഇസ്രായേല്‍ ഉണ്ടെന്നും അത് അവിടെത്തന്നെ നില്‍ക്കണമെന്നും ഇസ്രായേല്‍ സൗഹൃദത്തിന് സന്നദ്ധമാണെന്നുമുള്ള വസ്തുത ഫലസ്തീനികള്‍ കൂടുതല്‍ യാഥാര്‍ത്ഥ്യത്തോടെ മനസിലാക്കുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *