സെക്യൂരിറ്റി ജീവനക്കാരനെ വെട്ടിപരിക്കേൽപിച്ച സ്ത്രീയെ അറസ്റ്റു ചെയ്തു

തൊടുപുഴ: നഗരത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയായ സെലീനയെ പോലീസ് അറസ്റ്റു ചെയ്തു.

15 -10 -2020 വ്യാഴാഴ്ച വൈകിട്ട് പോലീസ് സ്റ്റേഷന് സമീപം കാഞ്ഞിരമറ്റം ബൈപ്പാസില്‍ നിന്നും എസ്‌ഐ സിജുവിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് സെലീനയെ അറസ്റ്റ് ചെയ്തത്.

ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള ഷോപ്പിങ് കോംപ്ലക്സിലെ സെക്യൂരിറ്റി ജീവനക്കാരൻ പട്ടാമ്പി കുമരനല്ലൂര്‍ മാവറ വീട്ടില്‍ മോഹനന്‍ നായർക്കാണ് (63) സെലീനയുടെ ആക്രമണത്തിൽ പരുക്കേറ്റത്.

നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞു നടക്കുന്ന സെലീന മദ്യലഹരിയിൽ രാത്രി പത്തേകാലോടെ മോഹനൻനായരെ അസഭ്യം പറഞ്ഞു. തർക്കത്തിനിടെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച്‌ മോഹനന്‍ നായരുടെ ഇടതു കൈയ്യിൽ വെട്ടി പരിക്കേൽപിക്കുകയായിരുന്നു.

ബഹളം കേട്ടെത്തിയവർ പൊലീസില്‍ വിവരമറിയിച്ചു. പോലീസെത്തി മോഹനന്‍ നായരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലാക്കി. ഇയാളുടെ കൈയ്യിൽ ആഴത്തിൽ മുറിവേറ്റതിനെ തുടര്‍ന്ന് ത്യശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആക്രമണം നടത്തിയ സെലിന മദ്യവും മറ്റ് ലഹരി വസ്തുക്കളും സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്ന് പോലീസ് അറിയിച്ചു.

പിപിഇ കിറ്റ് ധരിച്ച്‌ എത്തിയ രണ്ടു പോലീസുകാരുടെ നേതൃത്വത്തില്‍ എത്തിയ സംഘം സെലീനയെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് നടത്തി കൊണ്ടുപോകുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →