റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാകിസ്ഥാന്‍ ശീതകാലത്തിനുമുമ്പ് കഴിയുന്നത്ര തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിക്കുകയാണെന്ന് കരസേനാ മേധാവി

ശ്രീനഗര്‍: ശീതകാലത്തിനുമുമ്പ് കഴിയുന്നത്ര തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിക്കുകയാണ് പാകിസ്ഥാനെന്ന് കരസേനാ മേധാവി
എം എം നരവാനെ. എന്നാല്‍ നമ്മുടെ തീവ്രവാദ-പ്രതിരോധ-നുഴഞ്ഞുകയറ്റ തടയല്‍ പദ്ധതി വളരെ ഫലപ്രദമാണ്. നിയന്ത്രണ രേഖയിലെ പരാജയപ്പെട്ട നുഴഞ്ഞുകയറ്റ ശ്രമങ്ങളുടെ എണ്ണത്തില്‍ നിന്ന് ഇത് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 15 വരെ മൊത്തം 17 തീവ്രവാദികളെ സുരക്ഷാ സേന വധിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കൊറോണക്കാലത്തും ഭീകവാദത്തെ കയറ്റുമതി ചെയ്ത് ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ പാക്കിസ്ഥാന്‍ തങ്ങളുടെ നിലവാരമില്ലായ്മ കാട്ടുന്നെന്ന് നേരത്തെ കരസേന മേധാവി പറഞ്ഞിരുന്നു. കൊറോണക്കാലത്ത് സ്വന്തം രാജ്യത്തെ പൗരന്മാരെ പിന്തുണയ്ക്കുന്നതിനോടൊപ്പം ഒരു വലിയ ദൗത്യമാണ് ഇന്ത്യ ഇന്ന് ഏറ്റെടുത്തിരിക്കുന്നത്. രോഗബാധയാല്‍ വിഷമിക്കുന്ന ലോകരാജ്യങ്ങളെ സഹായിക്കുന്നതിനായി നമ്മള്‍ മെഡിക്കല്‍ സംഘങ്ങളെയും ഔഷധങ്ങളും സംഭാവന ചെയ്യുന്നു. എന്നാല്‍ പാകിസ്ഥാനാകട്ടെ ഇപ്പോഴും ഭീകരവാദത്തിന്റെ കയറ്റുമതി തുടരുകയാണ്. ഇത് എല്ലാവരും മനസ്സിലാക്കുന്നുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *