റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭര്‍ത്താവ് നോക്കി നിൽക്കേ ഗര്‍ഭിണിയായ ഭാര്യ ബസപകടത്തിൽ മരിച്ചു

ആലപ്പുഴ: ഭര്‍ത്താവ് നോക്കി നിൽക്കേ ഗര്‍ഭിണിയായ ഭാര്യ ദേഹത്ത് സ്വകാര്യ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി മരിച്ചു. കോഴിക്കോട് താമരശേരി മൈക്കാവ് പാറയ്ക്കല്‍ വീട്ടില്‍ ഷെല്‍മി പൗലോസ് (33) ആണ് മരണപ്പെട്ടത്. ലേക്‌ഷോര്‍ ആശുപത്രിയിലെ നഴ്സായിരുന്നു. ഭര്‍ത്താവ് സിനോജ് റോഡിന്റെ എതിര്‍വശത്ത് നില്‍ക്കുമ്പോഴാണ് ദാരുണമായ അപകടം.

ഷെല്‍മി ജോലിക്ക് പോകാനായി സ്വകാര്യ ബസില്‍ കയറുമ്പോഴാണ് അപകടം നടന്നത്. പിന്നില്‍ സഞ്ചരിച്ച ലോറി ബസിൽ വന്നിടിച്ചപ്പോള്‍ ചവിട്ടുപടി ഭാഗത്ത് നിന്നിരുന്ന ഷെൽമി തെറിച്ച് റോഡരികിലേക്കു വീഴുകയായിരുന്നു. ഷെല്‍മിയുടെ ശരീരത്തിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി അപ്പോൾ തന്നെ മരണപ്പെടുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *