റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികൾക്ക് ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായുള്ള ബന്ധം അന്വേഷിക്കണം; എൻ ഐ എ

October 14, 2020 - 7:07 pm

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികൾക്ക് ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടോ എന്ന സംശയം എൻ ഐ എ കോടതിയെ സൂചിപ്പിച്ചു. ബുധനാഴ്ച (14.10. 2020) പ്രധാനപ്രതി സ്വപ്നസുരേഷ് ഒഴികെ ബാക്കിയുള്ളവരെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഈ വാദം കോടതിയിൽ ഉന്നയിച്ചത്.

കള്ളക്കടത്ത് നടത്തിയത് സത്യമാണ്. എന്നാൽ യുഎപിഎ ചുമത്താനുള്ള കാരണം വ്യക്തമാക്കാൻ കോടതി അഭിഭാഷകൻ ആവശ്യപ്പെട്ടു. ഈ ചോദ്യത്തിന് ഉത്തരമായാണ് ദാവൂദ് ബ്രാൻഡ് സമൂഹവുമായുള്ള ബന്ധം എൻ ഐ എ വ്യക്തമാക്കിയത്. പ്രതികളായ റമീസ് ഷറഫുദ്ദീൻ താൻസാനിയയിൽ നിന്നും ആയുധം വാങ്ങാൻ ശ്രമിച്ചിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽ ഫിറോസ് യാസിസ് എന്ന ദക്ഷിണേന്ത്യക്കാരൻ ഉണ്ട്.

സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ നിയന്ത്രിക്കുന്നത് ഇയാളാണോ എന്ന കാര്യത്തിൽ സംശയമുണ്ട്. പ്രതികൾ തോക്കുകൾ ഏന്തി നിൽക്കുന്ന ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടാതെ ടാൻസാനിയയിൽ നിന്ന് വാങ്ങിയ സ്വർണമാണ് യുഎഇ യിലൂടെ ഇന്ത്യയിലേക്ക് കടത്തിയത്. ഈ ചിത്രങ്ങൾ ചൂണ്ടിക്കാണിച്ചാണ് എൻഐഎ ചൊവ്വാഴ്ച കോടതിയിൽ വാദിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *