റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ സ്ത്രീയ്ക്കും പുരുഷനും അനുയോജ്യമായ ഭാരം എത്ര? പുതിയ റിപ്പോര്‍ട്ടുമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍

October 1, 2020 - 12:03 pm

ന്യൂഡല്‍ഹി: രാജ്യത്തെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അനുയോജ്യമായ ഭാരം പരിഷ്‌കരിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ (എന്‍ഐഎന്‍).പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഇന്ത്യന്‍ പുരുഷന്മാരുടെ ശരാശരി ഭാരം 65 കിലോഗ്രാം ആണ്, അതേസമയം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ശരാശരി ഭാരം 55 കിലോയായി ഉയര്‍ത്തി. 2010ല്‍ 60 കിലോഗ്രാം ആയിരുന്നു പുരുഷന്റെ ശരാശരി ഭാരമായി കണകാക്കിയിരുന്നത്. ഇതിലാണ് 5 കിലോഗ്രാം വര്‍ധപ്പിച്ചിരിക്കുന്നത്.പുരുഷന്മാരുടെ ശരാശരി ഉയരം 5 അടി 6 ഇഞ്ചില്‍ നിന്ന് 5 അടി 8 ഇഞ്ചായി ഉയര്‍ത്തി. അതുപോലെ, ഇന്ത്യന്‍ സ്ത്രീകളുടെ ഉയരം 2010ല്‍ 5 അടിയായിരുന്നത് 5 അടി 3 ഇഞ്ചായി ഉയര്‍ത്തി.

പോഷകാഹാര ലഭ്യത വര്‍ദ്ധിക്കുന്നതിനാലാണ് ഇന്ത്യന്‍ ജനങ്ങളുടെ ബോഡി മാസ് സൂചിക (ബിഎംഐ) മാറ്റിയത്. ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള ഡാറ്റയും ഇത്തവണ വിദഗ്ധര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കാര്‍ ഫൈബര്‍ അധിഷ്ഠിത ഭക്ഷണങ്ങള്‍ കഴിക്കാനും എന്‍ഐഎന്‍ ശുപാര്‍ശ ചെയ്തു. മലവിസര്‍ജ്ജനം സാധാരണ നിലയിലാക്കുക, ശരീരഭാരം കുറയ്ക്കുക, കൊളസ്‌ട്രോള്‍ കുറയ്ക്കുക തുടങ്ങിയ ആരോഗ്യപരമായ പല ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രധാന പോഷകമാണ് ഡയഗറി ഫൈബര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *