റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട കലഞ്ഞൂര്‍ പഞ്ചായത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണ ഉദ്ഘാടനം

October 1, 2020 - 2:22 pm

പത്തനംതിട്ട : കലഞ്ഞൂര്‍ പഞ്ചായത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ നിര്‍മാണ ഉദ്ഘാടനം അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ നിന്നും കൂടല്‍ അമ്പലം ജംഗ്ഷനില്‍ നിന്നും ആനയടി കൂടല്‍ റോഡില്‍ എത്തി ചേരുന്ന കൂടല്‍ അമ്പലപ്പടി  കോളനി ജംഗ്ഷന്‍ റോഡും, ആധുനിക നിലവാരത്തില്‍ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന  ആനയടി കൂടല്‍ റോഡില്‍ നിന്നും കുരിശ്മുക്ക് ജംഗ്ഷനില്‍ എത്തിച്ചേരുന്ന കോളനി  ജംഗ്ഷന്‍ കൈലാസ്‌കുന്നു റോഡുമാണ് നിര്‍മാണ ഉദ്ഘാടനം ചെയ്തത്. 

10 ലക്ഷം രൂപ വീതമാണ് ടാറിങ്ങിനായി വകയിരുത്തിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മാണം. നാളുകളായി തകര്‍ന്നു കിടന്നിരുന്ന കൂടല്‍ വില്ലേജിലെ പ്രധാന റോഡുകളാണിവ.   

കലഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. എന്‍. സോമരാജന്‍ പഞ്ചായത്ത് അംഗങ്ങളായ പി.വി. ജയകുമാര്‍, ചന്ദ്രന്‍ ഉണ്ണിത്താന്‍, പി.പി. പ്രസന്ന, ലില്ലി വര്‍ഗീസ്, കാടുതല ബാബു,  ഉന്മേഷ്, ബാലന്‍, ജോളിമോന്‍, ബി. ബിനു, അജിത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8247/road-inauguration-Koodal-Ambalappadi-road-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *