റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘വെടിവച്ചു കൊല്ലരുതേ പോലീസേ ‘ ബോർഡും തൂക്കി ഗുണ്ടാസംഘാംഗം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

September 29, 2020 - 11:54 am

ലക്നൗ: പിടിച്ചു കൊടുക്കുന്നയാൾക്ക് 15000 രൂപ പാരിതോഷികം പ്രഖ്യാപിക്കപ്പെട്ട പ്രതി ഉത്തർപ്രദേശിലെ ഒരു പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത് കഴുത്തിൽ വിചിത്രമായ ഒരു ബോർഡും കെട്ടിത്തൂക്കിയാണ്. ബോർഡിൽ ഇങ്ങനെ എഴുതിയിരുന്നു.

“എന്നെ വെടിവച്ചു കൊല്ലരുത് , ഞാൻ പല തെറ്റുകളും ചെയ്തിട്ടുണ്ട്, സാമ്പാൽ പൊലീസിനെ എനിക്ക് പേടിയാണ്”

ഉത്തർ പ്രദേശിലെ സാമ്പാൽ പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. നയീം എന്നു പേരുള്ള ഇയാൾ നിരവധി കേസുകളിലെ പ്രതിയാണ്.

അതേ സമയം വ്യാജ ഏറ്റുമുട്ടൽ കൊലകളുടെ പേരിൽ പഴി കേൾക്കുന്ന ഉത്തർപ്രദേശ് പൊലീസിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതായി നയീമിൻ്റെ വിചിത്രമായ കീഴടങ്ങൽ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *