റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗാളിൽ സിനിമാ തീയേറ്ററുകൾ തുറക്കുന്നു

കൊൽക്കൊത്ത: പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സിനിമാ തീയേറ്ററുകൾ തുറക്കാന്‍ തീരുമാനിച്ചു. 1-10 -2020 മുതലാണ് അനുമതി. മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് അനുമതി നൽകിയത്.

കൊവിഡ് നിയന്ത്രണങ്ങള്‍ പരമാവധി ഒഴിവാക്കി ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് തിയേറ്ററുകൾ തുറക്കുന്നത് എന്ന് മമതാ ബാനർജി അറിയിച്ചു.

സിനിമാശാലകള്‍ക്കു പുറമെ, നാടകതിയേറ്ററുകള്‍, നൃത്തശാലകള്‍, സംഗീതശാലകള്‍ എന്നിവയും തുറക്കും.

അമ്പത് പേരോ അതില്‍ കുറവോ ആളുകള്‍ക്ക് മാത്രമേ പ്രവേശിക്കാൻ അനുമതിയുള്ളു. സാമൂഹിക അകലം പാലിക്കണം. കോവിഡ് മാനദണ്ഡമനുസരിച്ച നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും പ്രവേശനം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *