റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സലാഹുദ്ദീന്‍ കൊലക്കേസ്‌ ,നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി പോലീസ്‌

September 25, 2020 - 9:46 am

കണ്ണൂര്‍: എസ്‌ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നിര്‍ണ്ണായകമായ സിസിസി ടിവി ദൃശ്യങ്ങള്‍ കിട്ടിയതായി പോലീസ്‌. സംഭവം നടന്ന സ്ഥലത്തിനടുത്തുളള വീടുകളില്‍ നിന്നാണ്‌ ദൃശ്യങ്ങള്‍ ലഭിച്ചത്‌. നേരത്തേ പോലീസ്‌ മുന്‍കൈ എടുത്ത്‌ സ്ഥാപിച്ച ക്യാമറകളില്‍ നിന്ന കിട്ടിയ ദൃശ്യങ്ങള്‍ക്ക്‌ പുറമേയാണിത്‌. എല്ലാ ദൃശ്യങ്ങളും പരിശോധിച്ച പോലീസിന്‌ പ്രതികളെ ക്കുറിച്ചും കൊലപാതക രീതിയെക്കുറിച്ചും കൃത്യമായ വിവരം ലഭിച്ചതായിട്ടാണ്‌ സൂചന.

സലാഹുദ്ദീന്‍റെ കാറില്‍ ഇടിച്ച ബൈക്കും മറ്റുപതികള്‍ സഞ്ചരിച്ച കാറും കൂത്തുപറമ്പ്‌ ഭാഗത്തുനിന്നാണ്‌ വന്നതെന്ന്‌ മനസിലായിട്ടുണ്ട്‌. ഒഴിഞ്ഞ സ്ഥലത്തെത്തി യപ്പോള്‍ ബൈക്ക്‌ ഇടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്‌ സലാഹുദ്ദീന്‍ പുറത്തിറങ്ങി . ആളുകള്‍ ഓടി കൂടുന്നത്‌ കണ്ട്‌ കാറിലെത്തിയ പ്രതികള്‍ കാര്‍ നിര്‍ത്താതെ മുന്നോട്ടുപോയി. കൊല നടത്തണോയെന്ന ആശയ കുഴപ്പം ഇവര്‍ക്കുണ്ടായി. പുഴക്കരയില്‍ ഗൂഡാലോചനയില്‍ പങ്കെടുത്ത പ്രതികളാണ്‌ ഓടിയെത്തിയതെന്ന്‌ മനസിലായതോടെ കാര്‍ തിരികെ സംഭവ സ്ഥല ത്തെത്തുകയും കൃത്യം നടത്തി മടങ്ങുകയുമായിരുന്നു. കാറിനെ പിന്തുടര്‍ന്ന്‌ ബൈക്ക്‌ ഒരു വീടിന്‍റെ മുമ്പില്‍ നിര്‍ത്തുന്നതും അവിടുന്ന്‌ ഒരാള്‍കൂടി കയറുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്‌.

വീടുകളുടെ ദൃശ്യം ക്യാമറ സ്ഥാപിച്ച കമ്പനി മുഖാന്തിരമാണ്‌ പോലീസ്‌ സംഘടിപ്പിച്ചത്‌. സലാഹുദ്ദീന്‍റെ കൊലപാതകത്തിന്‌ പ്രത്യാക്രമണം ഉണ്ടാകുമെന്നുളള രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന്‌ പോലീസ്‌ നിരീക്ഷണം ശക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *