റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിൽ വോ​ട്ടെ​ടു​പ്പ് ദി​വ​സം സു​പ്രീം​കോ​ട​തി​യി​ൽ യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ വാ​ദം നടക്കും

March 16, 2026 - 5:22 am

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ത്ത് വോ​ട്ടെ​ടു​പ്പ് ദി​വ​സം സു​പ്രീം​കോ​ട​തി​യി​ൽ യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ വാ​ദം കേ​ൾ​ക്കും. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ര​ണ്ട് ദി​വ​സം മു​ൻ​പ് സു​പ്രീം​കോ​ട​തി​യി​ൽ ഒ​ൻ​പ​തം​ഗ ബ​ഞ്ച് യു​വ​തീ​പ്ര​വേ​ശ​ന​ത്തി​ൽ വാ​ദം കേ​ൾ​ക്കും.ഏ​പ്രി​ൽ ഏ​ഴ് മു​ത​ൽ ഒ​ൻ​പ​ത് വ​രെ​യാ​ണ് യു​വ​തീ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച 2018ലെ ​വി​ധി​യെ എ​തി​ർ​ക്കു​ന്ന​വ​രു​ടെ വാ​ദം ന​ട​ക്കു​ക. യു​വ​തീ​പ്ര​വേ​ശ​വി​ധി​യെ എ​തി​ർ​ത്തി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ വോ​ട്ടെ​ടു​പ്പി​ന് മു​ൻ​പു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വാ​ദം ന​ട​ത്തേ​ണ്ടി​വ​രി​ല്ലെ​ന്ന​താ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​ശ്വാ​സം.

മ​ത​പ​ണ്ഡി​ത​രു​ടെ​യും സാ​മൂ​ഹി​ക പ​രി​ഷ്‌​ക​ർ​ത്താ​ക്ക​ളു​ടെ​യും അ​ഭി​പ്രാ​യം തേ​ട​ണം

സം​സ്ഥാ​നം പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്കെ​ത്തു​ന്ന ഏ​പ്രി​ൽ ഒ​ൻ​പ​തി​നും കേ​സ് പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. സ​ർ​ക്കാ​ർ യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ലെ​ടു​ക്കു​ന്ന നി​ല​പാ​ട് വോ​ട്ടെ​ടു​പ്പി​നെ ബാ​ധി​ക്കാ​മെ​ന്ന​താ​ണ് കേ​സ് തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.ആ​ചാ​ര​ങ്ങ​ളി​ൽ കോ​ട​തി തീ​രു​മാ​ന​മെ​ടു​ക്കും മു​ൻ​പ് മ​ത​പ​ണ്ഡി​ത​രു​ടെ​യും സാ​മൂ​ഹി​ക പ​രി​ഷ്‌​ക​ർ​ത്താ​ക്ക​ളു​ടെ​യും അ​ഭി​പ്രാ​യം തേ​ട​ണ​മെ​ന്ന വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ നി​ല​പാ​ടാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ർ​ത്തി​ച്ച​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *