റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുഹൃത്തുക്കളില്ലാത്ത അയൽപക്കം അപകടം; സുഹൃദ് ബന്ധങ്ങളുടെ ശൃംഖല പ്രധാനമന്ത്രി നരേന്ദ്ര മോദി തകര്‍ത്തു – രാഹുൽ ഗാന്ധി

September 23, 2020 - 4:08 pm

ന്യൂഡല്‍ഹി: പതിറ്റാണ്ടുകളെടുത്ത് കോണ്‍ഗ്രസ് കെട്ടിപ്പടുത്ത സുഹൃദ് ബന്ധങ്ങളുടെ വല പ്രധാനമന്ത്രി നരേന്ദ്ര മോദി തകര്‍ത്തെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

സുഹൃത്തുക്കളില്ലാത്ത ഒരു അയല്‍പ്പക്കത്ത്‌ താമസിക്കുന്നത് അപകടകരമാണെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.
ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമര്‍ശനം.

ഇന്ത്യയുമായുള്ള അടുപ്പം ദുര്‍ബലമാക്കുന്നതിനിടെ, ചൈനയോട് കൂടുതല്‍ അടുക്കുന്ന ബംഗ്ലാദേശിന്റെ സമീപനത്തെ കുറിച്ചുള്ള ദി ഇക്കണോമിസ്റ്റിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് പ്രതികരണം.

‘പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് കെട്ടിപ്പടുത്ത് പരിപോഷിച്ച് വളർത്തിയെടുത്ത ബന്ധങ്ങളുടെ ചങ്ങല മിസ്റ്റര്‍ മോദി നശിപ്പിച്ചു. സുഹൃത്തുക്കളില്ലാത്ത ഒരു അയല്‍പ്പക്കത്ത്‌ താമസിക്കുന്നത് അപകടകരമാണ്.’ എന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.

നിരവധി രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ശക്തമായെന്നും ആഗോളതലത്തില്‍ അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്തുവെന്നും കേന്ദ്രസര്‍ക്കാർ വാദിക്കുമ്പോൾ
മോദി സര്‍ക്കാരിന്റെ വിദേശനയം കാരണം അയല്‍ ബന്ധങ്ങള്‍ ദുര്‍ബലപ്പെട്ടുവെന്നാണ് കോണ്‍ഗ്രസ് നേരത്തെ തന്നെ ആരോപിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *