കണ്ണൂർ: പാനൂരിൽ നവജാതശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കും നഴ്സിനും എതിരെ നടപടി സ്വീകരിച്ചു. പാനൂർ സി എച്ച് സി യിലെ ഡോക്ടറേയും നഴ്സിനെ യും സ്ഥലംമാറ്റി.
10- 09 – 2020 വ്യാഴാഴ്ച രാവിലെയാണ് ഹനീഫ – സമീറ ദമ്പതികളുടെ കുഞ്ഞ് പ്രസവത്തിന് തുടർന്ന് മരിച്ചത്. ശരീര അസ്വസ്ഥതകൾ തുടങ്ങിയപ്പോൾ അര കിലോമീറ്റർ മാത്രം ദൂരെയുള്ള പി എച്ച് സീ യിലേക്ക് വിവരമറിയിച്ചു. കോവിഡ് സാഹചര്യത്തിൽ വീട്ടിലെത്തി പരിശോധിക്കാൻ സാധിക്കില്ല എന്നായിരുന്നു മറുപടി. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെ നേഴ്സ് വീട്ടിലെത്തിത്തിയാണ് പ്രസവം പരിചരിച്ചത്. തലശ്ശേരി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നവഴി കുഞ്ഞ് മരിച്ചു. സമീറയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രിക്കാർ അറിയിച്ചു.