നഗരത്തില്‍ പെട്ടിക്കട കുത്തിത്തുറന്ന്‌ മോഷണം; പ്രതികള്‍ പിടിയിലായി

കോഴിക്കോട്‌: കോഴിക്കോട്‌ നഗരത്തില്‍ പെട്ടിക്കട കുത്തിത്തുറന്ന്‌ ലോട്ടറി ടിക്കറ്റും സിഗററ്റും മോഷ്ടിച്ച കേസിലെ പ്രതികള്‍ തോക്കുമായി അറസ്‌റ്റിലായി. കുറ്റിയാടി പാതിരാപ്പറ്റ കല്‍പ്പത്തുമ്മല്‍ അല്‍ത്താഫ്‌ (33), അരക്കിണര്‍ പുതുക്കുടന്‍ ഷാനില്‍ എന്നിവരാണ്‌ അറസ്റ്റിലായത്‌. ഞായറാഴ്ച (6.9.2020) പുലര്‍ച്ചെ ഒരുമണിയോടെയാണ്‌ മാനാഞ്ചിറ എസ്‌ബിഐ ബസ്‌റ്റോപ്പില്‍ നിന്ന്‌ പ്രതികളെ അറസ്റ്റ്‌ ചെയ്‌തത്‌. പിടികൂടുമ്പോള്‍ ഇവരുടെ കൈവശം തോക്കുണ്ടായിരുന്നതായി പോലീസ്‌ പറഞ്ഞു.

നഗരപരിധിയില്‍ 14 ഓളം കേസുകളില്‍ അല്‍ത്താഫ്‌ പ്രതിയാണ്‌‌. നടക്കാവ്‌ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്‌ത വധശ്രമക്കേസ്‌, കസ്‌ബ പോലീസ്‌ സ്‌റ്റേഷനിലെ പെറ്റ്‌ഷോപ്പില്‍ നടന്ന മോഷണം എന്നിവയുള്‍പ്പടെയുളള കേസില്‍ പോലീസ്‌ അല്‍ത്താഫിനെ തെരഞ്ഞു കൊണ്ടിരിക്കുന്നതിനിടയലാണ്‌ അല്‍ത്താഫ്‌ പിടിക്കപ്പെടുന്നത്‌. മോഷണം പോയ ലോട്ടറി ടിക്കറ്റുകള്‍ ഇയാളില്‍ നിന്ന്‌ കണ്ടെടുത്തു. ടൗണ്‍ എസ്‌.ഐ ബിനീത്തും സംഘവുമാണ്‌ ഇവരെ കസ്റ്റ ഡിയിലെടുത്തത്‌.

Share
അഭിപ്രായം എഴുതാം