കോവിഡ് 19 – ഹെർബൽ എയർ ഫ്രഷ്നറിൻ്റെ ചിത്രം പങ്കുവച്ച് പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: കോവിഡ് 19 വ്യാപനം തടയുന്നതിൻ്റെ ഭാഗമായി പുനെയിലെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി വികസിപ്പിച്ചെടുത്ത ഹെർബൽ എയർ ഫ്രഷ്നറിൻ്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം. വേപ്പ് , തുളസി , ചെറുനാരങ്ങ, തുടങ്ങിയ ഏതാനും സസ്യങ്ങളുടെ സത്തുകളിൽ നിന്നും ഉണ്ടാക്കിയിട്ടുള്ള ഉൽപന്നത്തിന് ‘ഹെൽത്തി എയർ ‘ എന്നാണ് പേര് നൽകിയിട്ടുള്ളത്.

മനുഷ്യരിൽ രോഗാണു പ്രതിരോധ ശേഷി ഉണ്ടാകാനും ഈ എയർ ഫ്രഷ്നർ പ്രയോജനപ്പെടും എന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നത്.

Share
അഭിപ്രായം എഴുതാം