റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയോധികനെതിരെ കൊലപാതകശ്രമം .യുവാവ്‌ പിടിയില്‍

August 31, 2020 - 11:59 am

വെളളറട: 76 കാരനായ വയോധികനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ്‌ പിടിയിലായി. ഒറ്റശേഖരമംഗലം വട്ടകംകുഴി തലക്കോ ണം തലനിര പുത്തന്‍വിട്ടില്‍ വിനോദ്‌ (35) ആണ്‌ പിടിയിലായത്‌. 2020 ആഗസറ്റ്‌ 28ന്‌ രാവിലെ 7 മണിക്കാണ്‌ സംഭവം. സുജാഭവ നില്‍ ദാനമിനെ റബര്‍ ടാപ്പിംഗ്‌ കത്തികൊണ്ട്‌ കുത്തുകയും ഇരുമ്പ്‌ കമ്പികൊണ്ട്‌‌ തലയ്‌ക്കടിക്കുകയുമായിരുന്നു. പരിക്കേറ്റ ദാനം കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്‌ പിടിയിലായ വിനോദ്‌ എന്ന്‌ പോലീസ്‌ പറഞ്ഞു. വ്യാജ വക്കീല്‍ ചമഞ്ഞ്‌ തട്ടിപ്പുനടത്തിയിന്‌ ഇയാളെ പോലീസ്‌ നേരത്തേ പിടികൂടി യിരുന്നു. ആര്യങ്കോട്‌ സിഐ പ്രദീപ്‌കുമാര്‍, എസ്‌ഐ സജി ജി.എസ്‌ എന്നിവരുടെ നേതൃത്വത്തിലുളള പോലീസ്‌ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *