റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന്; സർക്കാറിന്‍റെ സ്റ്റെ ഹർജി ഹൈക്കോടതി തള്ളി.

August 25, 2020 - 1:16 pm

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകാനുള്ള നടപടി സ്റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി . സംസ്ഥാന സർക്കാരിൻറെ ഹർജി ഫയലിൽ സ്വീകരിച്ചു. സെപ്തംബർ പതിനഞ്ചാം തീയതി വിശദമായ വാദം കേള്‍ക്കും. വിമാനത്താവളവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിൻറെ അവകാശവാദവും അനുബന്ധരേഖകളും അന്ന് ഹാജരാക്കാൻ സാധിക്കും.

ഇതേ ആവശ്യം പറഞ്ഞ് കഴിഞ്ഞ വർഷം നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. സർക്കാരിൻറെ അപ്പീൽ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിൽ ഉത്തരവ് വരുന്നതുവരെ തുടർ നടപടികൾക്ക് സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *