തമിഴ്‌നാട്ടില്‍ നിന്ന് കല്ല് കൊണ്ടുവരുന്നതില്‍ നിയന്ത്രണം; വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പ്രതിസന്ധി

July 24, 2023

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണം പ്രതിസന്ധിയിലെന്ന് അദാനി ഗ്രൂപ്പ്. കല്ല് കൊണ്ടു വരുന്ന വാഹനങ്ങള്‍ക്ക് തമിഴ്‌നാട് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണം. 26/07/23 ബുധനാഴ്ച നടക്കുന്ന അവലോകന യോഗത്തില്‍ വിഷയം ഉന്നയിക്കുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. മണ്‍സൂണ്‍ കഴിയുമ്പോള്‍ ആവശ്യമായി വരുന്ന …

കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടി എംപിമാർ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തി

March 24, 2023

ന്യൂഡൽഹി: ഡൽഹി പൊലീസിന്റെ കനത്ത സുരക്ഷാ വിന്യാസത്തിനിടെ അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടി എംപി മാർ മാർച്ചുനടത്തി. വിജയ് ചൗക്കിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്കായിരുന്നു മാർച്ച്. …

വില്‍പ്പന സമ്മര്‍ദം വിപണിക്ക് വിന

March 15, 2023

മുംബൈ: ആഗോള വിപണിയില്‍ ദുര്‍ബലാവസ്ഥ ആഭ്യന്തര വിപണിയെയും വീഴ്ത്തി. ഐ.ടി, വാഹന, ഊര്‍ജ, റിയല്‍റ്റി ഓഹരികളെല്ലാം തിരിച്ചടി നേരിട്ടു. ബോംബെ സൂചിക 338 പോയിന്റും നിഫ്റ്റി 111 പോയിന്റും ഇടിവോടെ വ്യാപാരം അവസാനിപ്പിച്ചു. ഒക്‌ടോബര്‍ 13 ന് ശേഷം ആദ്യമായി നിഫ്റ്റി …

അദാനി-ഹിന്‍ഡെന്‍ബര്‍ഗ് കേസ് വിദഗ്ധസമിതി രൂപീകരിച്ച് സുപ്രീം കോടതി

March 3, 2023

ന്യൂഡല്‍ഹി: ഓഹരി വിപണിയിലെ നിക്ഷേപകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നിയന്ത്രണസംവിധാനങ്ങള്‍ നിരീക്ഷിക്കാന്‍ സുപ്രീം കോടതി ആറംഗസമിതി രൂപീകരിച്ചു. അദാനി ഗ്രൂപ്പിനെതിരേ യു.എസിലെ ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ട് ഓഹരി വിപണിയില്‍ വന്‍നഷ്ടമുണ്ടാക്കിയ പശ്ചാത്തലത്തിലാണിത്. റിട്ട. ജസ്റ്റിസ് അഭയ് മനോഹര്‍ സാപ്രെയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ …

വിപണി പിടിച്ചു നില്‍ക്കുന്നു

February 10, 2023

മുംബൈ: ആഗോള വിപണികളില്‍നിന്നുള്ള പ്രതികൂല സൂചനകള്‍ക്കിടെയും ആഭ്യന്തര വിപണിയില്‍ നേരിയ മുന്നേറ്റം. പ്രധാന സൂചികകളായ ബി.എസ്.ഇ. സെന്‍സെക്‌സ് 142 പോയിന്റ് ഉയര്‍ന്ന് 60,806 ലും നിഫ്റ്റി 50 സൂചിക 22 പോയിന്റ് ഉയര്‍ന്ന് 17,894 ലും വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, അദാനി …

പരിശോധനയ്‌ക്കൊരുങ്ങി സെബി; മൗനം തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍

January 28, 2023

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബെര്‍ഗ് റിസേര്‍ച്ചിന്റെ കണ്ടെത്തലുകളില്‍ സെക്യൂരിറ്റിസ് ആന്റ് എകസ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പരിശോധന നടത്തും. നിലവില്‍ അദാനിക്കെതിരേ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ച് കാണിക്കുകയാണെന്ന യു.എസ്. ഫൊറന്‍സിക് ഫിനാന്‍ഷ്യല്‍ …

എന്‍.ഡി.ടിവി അദാനിക്ക്

December 24, 2022

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി ടെലിവിഷന്‍ ലിമിറ്റഡില്‍ (എന്‍.ഡി.ടിവി) തങ്ങള്‍ക്കു ബാക്കിയുള്ള ഓഹരികളില്‍ ഭൂരിഭാഗവും അദാനി ഗ്രൂപ്പിന് വില്‍ക്കുമെന്ന് സ്ഥാപകരായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും.എ.എം.ജി മീഡിയ നെറ്റ്‌വര്‍ക്ക് ഉടമ ഗൗതം അദാനി എന്‍.ഡി.ടിവിയുടെ മൂല്യങ്ങളും വിശ്വാസ്യതയും സ്വാതന്ത്ര നിലപാടും സംരക്ഷിക്കുമെന്നു പ്രതീക്ഷിക്കുന്നതായി …

തുറമുഖ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കാൻ ശ്രമിക്കുമെന്ന് അദാനി ഗ്രൂപ്പ്

December 7, 2022

തിരുവനന്തപുരം : വിഴിഞ്ഞത്ത് സമരം ഒത്തുതീർപ്പായ പശ്ചാത്തലത്തിൽ 2022 ഡിസംബർ 7 ബുധനാഴ്ച തുറമുഖ നിർമാണം പുനരാരംഭിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. സമയബന്ധിതമായി തുറമുഖ നിർമാണം പൂർത്തീകരിക്കാൻ ശ്രമിക്കുമെന്നും അദാനി ഗ്രൂപ്പ് പറഞ‍‍്ഞു. സമരം ഒത്തുതീർന്നതിൽ സമാധാന ദൗത്യസംഘം സന്തോഷമറിയിച്ചു. വിഴിഞ്ഞം …

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം വീണ്ടും തുടങ്ങുമെന്ന് അദാനി, സർക്കാരിന് കത്ത് നൽകി

November 26, 2022

തിരുവനന്തപുരം : മത്സ്യത്തൊഴിലാളികൾ സമരം ശക്തമാക്കിയ വിഴിഞ്ഞത്ത് 26/11/22 ശനിയാഴ്ച നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ്. ഇക്കാര്യമറിയിച്ച് സംസ്ഥാന സർക്കാരിന് കത്ത് നൽകി. നിർമ്മാണ സാമഗ്രികളുമായി വാഹനങ്ങൾ വിഴിഞ്ഞത്തേക്ക് എത്തും. വിഴിഞ്ഞം സമരസമിതിയുടെ പ്രതിഷേധത്തിന് സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ …

വിഴിഞ്ഞം സമരത്തില്‍ ഒത്തുതീര്‍പ്പിന് അദാനി ഗ്രൂപ്പ്

November 6, 2022

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തില്‍ ഒത്തുതീര്‍പ്പിന് അദാനി ഗ്രൂപ്പ്. തീരശോഷണം മൂലം വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി സിഎസ്ആര്‍ ഫണ്ട് ഉപയോഗിക്കാമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. സമരക്കാരുമായി ചര്‍ച്ച നടത്താനായി സര്‍ക്കാര്‍ നിയോഗിച്ച മധ്യസ്ഥരുമായുള്ള …