റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്ലസ്ടു പരീക്ഷയില്‍ ഫസ്റ്റ് ക്ലാസ് വാങ്ങിയ 22,000 വിദ്യാര്‍ത്ഥിനികള്‍ക്ക് അസം സര്‍ക്കാര്‍ സ്‌കൂട്ടി നല്‍കുന്നു

August 20, 2020 - 5:07 pm

ദിസ്പൂര്‍: പന്ത്രണ്ടാംക്ലാസ് പരീക്ഷയില്‍ ഫസ്റ്റ് ക്ലാസ് വാങ്ങിയ 22,000 വിദ്യാര്‍ത്ഥിനികള്‍ക്ക് സമ്മാനമായി സ്‌കൂട്ടി നല്‍കാന്‍ തീരുമാനിച്ച് അസം സര്‍ക്കാര്‍. അസം വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന വേളയിലാണ് സര്‍ക്കാരിന്റെ ജനപ്രിയ പ്രഖ്യാപനം. വിദ്യാര്‍ത്ഥിനികള്‍ക്ക് കോളജുകളിലേക്ക് പോകാനായാണ് സ്‌കൂട്ടികള്‍ നല്‍കുന്നത്. 50,000 മുതല്‍ 55,000 രൂപ വിലയുള്ള സ്‌കൂട്ടികളാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇലക്ട്രിക് സ്‌കൂട്ടിയാണോ അല്ലാത്തതാണോ വേണ്ടതെന്ന് പെണ്‍കുട്ടികള്‍ക്ക് തെരഞ്ഞെടുക്കാം. മൂന്നുവര്‍ഷക്കാലത്തേക്ക് ഇവ വില്‍ക്കാന്‍ സാധിക്കില്ല. വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും ഹെല്‍മെറ്റ് വാങ്ങാനും സര്‍ക്കാര്‍ പണം നല്‍കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അടുത്ത ഏപ്രിലിലാണ് അസമില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *