റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രണവും കല്യാണിയും പ്രണയത്തിൽ? വിവാഹം തീരുമാനിച്ചു? മോഹന്‍ലാല്‍ പറയുന്നു.

August 17, 2020 - 12:49 am

കൊച്ചി : വെള്ളിത്തിരയ്ക്ക് പിന്നിൽ ഏറെക്കാലമായി കേൾക്കുന്ന ഗോസിപ്പാണ് മോഹൻലാലിൻ്റെ മകൻ പ്രണവും പ്രിയദർശൻ്റെ മകൾ കല്യാണിയും തമ്മിലുള്ള പ്രണയ വാർത്ത. വിവാഹം ഉടനെ നടക്കുമെന്നും ഗോസിപ്പ് ഉണ്ടായിരുന്നു.

പക്ഷേ മകൻ്റെ വിവാഹ വാർത്തയെ കുറിച്ച് മോഹൻലാൽ പറയുന്നത് ഇതാണ്. “തന്നെയും പ്രിയനെയും പോലെ അടുത്ത സുഹൃത്തുക്കളാണ് അവര്‍ തമ്മില്‍ എപ്പോഴും വിളിക്കാറുണ്ട്. രണ്ടു പേരും ചേര്‍ന്ന് സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ അതെങ്ങനെ പ്രേമവും കല്യാണവുമൊക്കെയാകും?” മോഹൻലാൽ ചോദിച്ചു.

”എല്ലാം സമയമാകുമ്പോള്‍ പ്രിയന്‍ തന്നെ പറയും. അല്ലാതെ നല്ല സുഹൃത്തുക്കളായി നടക്കുന്നവരെപ്പറ്റി ആവശ്യമില്ലാതെ ഗോസിപ്പുകള്‍ ഉണ്ടാക്കുന്നവര്‍ക്ക് വേറെ പണിയൊന്നുമില്ലേ?” എന്നും മോഹന്‍ലാല്‍ പ്രതികരിച്ചു.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് മോഹൻലാൽ ഗോസിപ്പുകൾക്ക് മറുപടി നല്‍കിയത്.

‘കളിക്കൂട്ടുകാരായ പ്രണവും കല്യാണിയും ഒന്നിക്കുമോ?’ എന്ന ചോദ്യത്തിനോടാണ് ലാൽ പ്രതികരിച്ചത്.

‘ഹലോ’ എന്ന തെലുങ്ക് സിനിമയിലൂടെയാണ് കല്യാണി ‘ സിനിമയിലെത്തിയത്. വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലൂടെ മലയാളത്തിലും അഭിനയിച്ചു.

‘ആദി’, ‘ഇരുപത്തൊന്നാം നൂറ്റാണ്ട്’ എന്നിവയാണ് പ്രണവിന്റെ സിനിമകള്‍. മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയില്‍ പ്രണവും കല്യാണിയും ഒന്നിച്ചഭിനയിക്കുന്നു. വിനീത് ശ്രീനിവാസൻ്റെ ‘ഹൃദയം’ എന്ന സിനിമയാണ് ഇവരുടെ മറ്റൊരു ചിത്രം ‘

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *