റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കമല ഹാരിസിന് അഭിനന്ദനവുമായി പ്രിയങ്ക ചോപ്ര

August 13, 2020 - 11:18 am

മുംബൈ: അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യൻ വംശജയായ കമല ഹാരിസിന് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ അഭിനന്ദനങ്ങൾ.

വർണത്തിന്റെയും വംശീയതയുടെയും ലിംഗത്തിന്റയും പേരിലുള്ള വിവേചനങ്ങളെ മറികടക്കുന്ന പ്രഖ്യാപനമെന്ന തരത്തിലാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്. ഇത് ചരിത്ര മുഹൂർത്തമാണ്, ആഫ്രിക്കയിലെയും ഏഷ്യയിലെയും സ്ത്രീകളുടെ അഭിമാന നേട്ടമാണ് കമല ഹാരിസിന്റേത് എന്ന് പ്രിയങ്ക വിലയിരുത്തുന്നു.

പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡനാണ് കമലയുടെ പേര് നിർദേശിച്ചത്. നിലവില്‍ കലിഫോര്‍ണിയയിലെ സെനറ്ററാണ് കമല ഹാരിസ്. അമേരിക്കയുടെ ഭരണ തലപ്പത്തേക്ക് മല്‍സരിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജകൂടിയാണ് കമല.

രാജ്യത്തെ ഏറ്റവും മികച്ച പൊതുപ്രവര്‍ത്തകരില്‍ ഒരാളെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നാണ് ജോ ബൈഡൻ പ്രതികരിച്ചത്.

കമല ഹാരിസിന്റെ മാതാവ് ശ്യാമള ഗോപാലന്‍ ഇന്ത്യക്കാരിയാണ്. തമിഴ്നാട്ടില്‍ ചെന്നൈയിൽ നിന്നുള്ള ശ്യാമള 1960കളില്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. പിതാവ് ഡൊണാള്‍ഡ് ഹാരിസ് ജമൈക്കന്‍ വംശജനാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *