റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫേസ്ബുക്കിലൂടെ മുഹമ്മദ് നബിയെ ആധിഷേപിച്ചുവെന്ന് ആരോപിച്ച് ജനം രോഷാകുലരായി. പോലീസ് സ്റ്റേഷന്‍ വളഞ്ഞു. തുടർന്നുണ്ടായ വെടിവെപ്പില്‍ മൂന്നു മരണം.

August 12, 2020 - 9:02 pm

ബാംഗ്ലൂരിൽ സംഘർഷത്തിലും വെടിവെപ്പിലും മൂന്നു പേർ മരിച്ചു. ബാംഗ്ലൂരിലെ ഡിജി ഹള്ളി കെജി ഹള്ളി എന്നിവിടങ്ങളിലാണ് സംഘർഷമുണ്ടായത്. ചൊവ്വാഴ്ച, 12-08-2020 രാത്രി ഏഴ് മണിയോടെയാണ് ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ മരുമകൻ നവീന്‍റെ ഫേസ്ബുക്ക് പോസ്റ്റ് കുറിപ്പില്‍ മുഹമ്മദ് നബിയെ അധിഷേപിച്ചുവെന്ന് ആരോപിച്ചതിനെ തുടർന്നാണ് ആക്രമണമുണ്ടായത്. ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനെത്തുടർന്ന് അത് ഡിലീറ്റ് ചെയ്തു എങ്കിലും അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയിരുന്നു.

അക്രമികൾ എംഎൽഎയുടെ വീടുവളഞ്ഞ് വീടിന് മുമ്പിലെ രണ്ട് കാറുകൾക്ക് തീയിട്ടു തുടർന്ന് ഡിജി ഹള്ളിയിലേയും കെജി ഹള്ളിയിലേയും പോലീസ് സ്റ്റേഷൻ ആക്രമിച്ചു. പോലീസ് സ്റ്റേഷൻ വളഞ്ഞപ്പോൾ പോലീസ് കണ്ണീർവാതകവും ലാത്തിചാർജ്ജും പ്രയോഗിച്ചു. അതിനു ശേഷം വെടിവെപ്പ് തുടർന്നു. മൂന്നുപേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 60 പോലീസുകാർക്ക് പരിക്കേറ്റു. ബാംഗ്ലൂർ നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 110 അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റവരിൽ രണ്ടു മാധ്യമപ്രവർത്തകരും ഉണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *