റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തെലങ്കാനയില്‍ നിന്നുള്ള ടെക് യുവതി ബംഗളൂരുവില്‍ മരിച്ചനിലയില്‍: ഭര്‍ത്താവിനെതിരേ ആരോപണവുമായി കുടുംബം

August 8, 2020 - 11:30 am

ബംഗളൂരു: തെലങ്കാനയിലെ കമാറെഡ്ഡി ജില്ലക്കാരിയായ ടെക് യുവതിയെ ബംഗളൂരുവിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 25കാരിയായ ശരണ്യയാണ് മരിച്ചത്. അതേസമയം ശരണ്യയുടെ ഭര്‍ത്താവും സഹപാഠിയുമായ റോഹിത് അടുത്തകാലത്തായി അവരെ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്ന് കുടുംബം ആരോപിച്ചു. മാതാപിതാക്കളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മദ്യപിച്ച ശേഷം രോഹിത് മര്‍ദ്ദിക്കുന്നത് പതിവാണെന്ന് മകള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് ശരണ്യ തെലങ്കാനയിലേക്ക് മടങ്ങി. മൂന്ന് മാസം മുന്‍പാണ് രോഹിത് എത്തി വീണ്ടും ശരണ്യയെ കൂട്ടി കൊണ്ടുപോയതെന്നും മകളുടെ മരണത്തില്‍ രോഹിതിന് പങ്കുണ്ടെന്നുമാണ് മാതാപിതാക്കല്‍ ആരോപിക്കുന്നത്. കൊലപ്പെടുത്തിയ ശേഷം ആതമഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചതാണെന്നാണ് പരാതിയില്‍ അവര്‍ ഉന്നയിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *