റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ഹൈവേ തുരങ്കമായ അടല്‍ ടണല്‍ അടുത്തമാസം രാജ്യത്തിന് സമര്‍പ്പിക്കും

August 8, 2020 - 11:05 am

സിംല: ലോകത്തെ ഏറ്റവും നീളം കൂടിയ ഹൈ ആള്‍ട്ടിറ്റിയൂഡ് ഹൈവേ തുരങ്കമായ അടല്‍ ടണല്‍ അഥവാ രോഹ്താഗ് ടണല്‍ സപ്തംബറില്‍ രാജ്യത്തിന് സമര്‍പ്പിക്കും. ഹിമാചല്‍ പ്രദേശിലെ മണാലിയെ ജമ്മു കശ്മീരിലെ ലേ, ലഡാക്കുമായി ബന്ധിപ്പിക്കുന്ന രോഹ്താഗ് ചുരത്തിലെ മഞ്ഞു മലകള്‍ക്കടിയിലൂടെയാണ് 9.02 കിലോമീറ്റര്‍ ദൂരത്തിലുള്ള അടല്‍ ടണല്‍ നിര്‍മിച്ചിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുമെന്നാണ് കരുതുന്നത്.

സമുദ്രനിരപ്പില്‍നിന്ന് 10,000 അടി ഉയരത്തില്‍ നിര്‍മിക്കുന്ന തുരങ്കത്തിന്റെ നീളം 9.02 കിലോമീറ്ററാണ്. ലോകത്തില്‍ ഇത്രയും ഉയരത്തിലും നീളത്തിലുമുള്ള വേറൊരു ഹൈവേ തുരങ്കമില്ല. കൂടാതെ 10.5 മീറ്റര്‍ വീതിയുള്ള സിംഗിള്‍ ട്യൂബാണ് ഈ തുരങ്കം. പാതയടെ ഇരുവശത്തും ഒരു മീറ്റര്‍ നടപ്പാതയുണ്ട്. അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാനുള്ള തീപിടിത്തം ബാധിക്കാത്ത മറ്റൊരു സമാന്തര പാതയും തുരങ്കത്തിന്റെ ഭാഗമാണ്. തുരങ്കത്തിനുള്ളില്‍ വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ പരമാവധി 80 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാകും. പ്രതിദിനം 3,000 കാറുകളും 1,500 ട്രക്കുകളും തുരങ്കത്തിലൂടെ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്

റോഹ്തങ് പാസിന് അടിയിലൂടെ ഒരു പാത നിര്‍മിക്കാനുള്ള ചരിത്രപരമായ തീരുമാനം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് ആണ് എടുത്തത്. 9.02 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ അടിപ്പാത ലോകത്ത് സമുദ്രനിരപ്പില്‍ നിന്നു 3000 മീറ്റര്‍ ഉയരെയുള്ള ഏറ്റവും നീളം കൂടിയ അടിപ്പാതയാണ്. ഇത് മണാലിയും ലേയും തമ്മിലുള്ള ദൂരം 46 കിലോമീറ്റര്‍ കുറയ്ക്കും. ഗതാഗതത്തിന് ചെലവാകുന്ന കോടിക്കണക്കിന് രൂപ ലാഭിക്കാന്‍ ഇതു സഹായകമാകും. 10.5 മീറ്റര്‍ വീതിയിലുള്ള ഒറ്റ ട്യൂബിലുള്ള ഇരട്ടപ്പാതയാണിത്. അടിയന്തര അഗ്‌നിരക്ഷാപാതയും പ്രധാനപ്പെട്ട അടിപ്പാതയോടൊപ്പം നിര്‍മ്മിച്ചിട്ടുണ്ട്. രണ്ടറ്റങ്ങളുടെയൂം പ്രതിബന്ധങ്ങള്‍ തകര്‍ത്തത് 2017 ഒക്ടോബര്‍ 15നായിരുന്നു. മഞ്ഞുകാലത്ത് ആറുമാസത്തോളം അടഞ്ഞു കിടക്കുന്ന രോതംഗ് ചുരം ഒഴിവാക്കി അടല്‍ ടണല്‍ വഴി യാത്രചെയ്യാം. ലഡാക്കിലേക്കുള്ള ദൂരം 46 കിലോമീറ്റര്‍ കുറയുകയും ചെയ്യും. അതിര്‍ത്തിയിലേക്ക് അടിയന്തരഘട്ടത്തില്‍ കൂടുതല്‍ യുദ്ധസാമഗ്രികള്‍ കാലതാമസം കൂടാതെ എത്തിക്കാന്‍ ഈ ടണല്‍ സഹായകമാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *