റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

കൊച്ചി : എന്‍ ഐ എ പത്തര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കറിനെ പറഞ്ഞുവിട്ടു. ശിവശങ്കര്‍ സ്വന്തം കാറില്‍ തിരുവനന്തപുരത്തേക്ക് തിരികെ പോയി. അടുപ്പിച്ച് രണ്ടു ദിവസമായി ഇരുപതു മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ഈ ചോദ്യം ചെയ്യലില്‍ ശിവശങ്കറിന്റെ ഭാഗം മാത്രമാണ് എന്‍ ഐ എ കേട്ടത്.

ശിവശങ്കര്‍ പറഞ്ഞ കാര്യങ്ങളെ മുന്‍നിര്‍ത്തി പല കാര്യങ്ങളും അന്വേഷിച്ചറിയാനുണ്ട്. കൂടാതെ സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ നോക്കി വിലയിരുത്താനുണ്ട്. സ്വര്‍ണക്കടത്തു നടക്കുമ്പോഴും അതിനു മുമ്പും ആരൊക്കെയാണ് ശിവശങ്കറിനെ കാണാന്‍ വന്നിരുന്നതെന്ന് എന്‍ ഐ എ അന്വേഷിക്കും.

കൂടാതെ സ്വര്‍ണക്കടത്തിന്റെ മുഖ്യ സൂത്രധാരന്‍ കെ ടി റമസിനെ ചോദ്യം ചെയ്യാന്‍ എന്‍ ഐ എ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റമീസിന് ശിവങ്കറുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയേണ്ടതുണ്ട്. കൂടാതെ സരിത്തിന്റെ മൊഴിയില്‍ നിന്ന് റമീസിനെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവരുമായി ചേര്‍ന്ന് കൊറോണക്കാലത്തുതന്നെ വളരെയധികം സ്വര്‍ണം കടത്തുവാന്‍ പരിപാടിയുണ്ടായിരുന്നു എന്ന് സരിത്തിന്റെ മൊഴിയില്‍ പറഞ്ഞിരുന്നു. അതില്‍ ശിവശങ്കറിന് എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ എന്നും അറിയാനുണ്ട്. ഈ വിവരങ്ങള്‍ക്കെല്ലാം വേണ്ടി വീണ്ടും ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. ഇതിനെല്ലാം പുറമേ ശിവശങ്കറിന്റെ ഫോണില്‍ നിന്നും നീക്കം ചെയ്യപ്പെട്ട വാട്ട്‌സ് അപ് സന്ദേശങ്ങള്‍, ഇന്‍സ്റ്റാഗ്രാം സന്ദേശങ്ങള്‍, ടെലിഗ്രാം സന്ദേശങ്ങള്‍ ഇവ വീണ്ടെടുക്കേണ്ടതുണ്ട്. ഇത്തരം വിവരങ്ങളെല്ലാം ശേഖരിച്ചതിനുശേഷം മാത്രമെ ഇനി ശിവശങ്കറിനെ ചോദ്യം ചെയ്യുകയുള്ളൂ. ശിവശങ്കറിന്റെ അഭിഭാഷകന്റെ അഭിപ്രായത്തില്‍ ഈ കേസുകള്‍ ഇനിയും നീണ്ടു പോകും, ഇതില്‍ ഇനിയും സാക്ഷികളുണ്ടാകും, അതിനുശേഷം വീണ്ടും പല തവണ ചോദ്യം ചെയ്യാന്‍ വിളിക്കാന്‍ സാധ്യതയുണ്ട് എന്നാണ്.

ഈ വിവരങ്ങള്‍ക്കെല്ലാം വേണ്ടി വീണ്ടും ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. ഇതിനെല്ലാം പുറമേ ശിവശങ്കറിന്റെ ഫോണില്‍ നിന്നും നീക്കം ചെയ്യപ്പെട്ട വാട്ട്‌സ് അപ് സന്ദേശങ്ങള്‍, ഇന്‍സ്റ്റാഗ്രാം സന്ദേശങ്ങള്‍, ടെലിഗ്രാം സന്ദേശങ്ങള്‍ ഇവ വീണ്ടെടുക്കേണ്ടതുണ്ട്. ഇത്തരം വിവരങ്ങളെല്ലാം ശേഖരിച്ചതിനുശേഷം മാത്രമെ ഇനി ശിവശങ്കറിനെ ചോദ്യം ചെയ്യുകയുള്ളൂ. ശിവശങ്കറിന്റെ അഭിഭാഷകന്റെ അഭിപ്രായത്തില്‍ ഈ കേസുകള്‍ ഇനിയും നീണ്ടു പോകും, ഇതില്‍ ഇനിയും സാക്ഷികളുണ്ടാകും, അതിനുശേഷം വീണ്ടും പല തവണ ചോദ്യം ചെയ്യാന്‍ വിളിക്കാന്‍ സാധ്യതയുണ്ട് എന്നാണ്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *