റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

20കാരി യുവതി ആത്മഹത്യ ചെയ്തു: ബന്ധുക്കള്‍ കാമുകനെ കുത്തി കൊന്നു

July 17, 2020 - 5:50 pm

കച്ച് : 20കാരി യുവതി ആത്മഹത്യ ചെയ്തത് അറിഞ്ഞ ഉടന്‍ ബന്ധുക്കള്‍ യുവതിയുടെ കാമുകനെ കൊലപ്പെടുത്തി. കച്ച് ജില്ലയിലെ രാപൂര്‍ താലുക്കിലാണ് സംഭവം. സംഭവത്തില്‍ യുവതിയുടെ പിതാവ് ധര്‍മ, സഹോദരന്‍മാരായ സതീഷ്, ഗോക, ശിവ എന്നിവരടക്കം 5 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ആത്മഹത്യ ചെയ്ത സീതയും കൊല്ലപ്പെട്ട ഹാസ്മുഖും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ യുവതി അവിവാഹിതയും ഹാസ്മുഖ് വിവാഹിതനും ആറ് മക്കളുടെ പിതാവുമാണ്. അതിനാല്‍ യുവതിയുടെ ബന്ധുക്കള്‍ ഇരുവരും തമ്മിലുള്ള ബന്ധത്തെ എതിര്‍ത്തു. ഇതില്‍ മനം നൊന്താണ് യുവതി ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്ത സമയത്ത് കാഴ്ച കുറവുള്ള അമ്മാവന്‍ മാത്രമാണ് യുവതിയുടെ വീട്ടില്‍ ഉണ്ടായിരുന്നത്. അതിനാല്‍ പുറത്ത് പോയി വന്ന യുവതിയുടെ അച്ഛനും മൂന്ന് സഹോദരങ്ങളുമാണ് അവരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്.

ഉടന്‍ തന്നെ ഇവര്‍ തൊട്ടടുത്ത് കൃഷി നടത്തുന്ന ഹാഷ്മുഖിന്റെ തോട്ടത്തിലെത്തുകയും 32കാരനായ ഹാഷ് മുഖിനെ കത്തികൊണ്ട് കുത്തി കൊല്ലുകയായിരുന്നു. അദ്ദേഹത്തിന്റെ പിതാവിനെയും ഇവര്‍ ആക്രമിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *