ഇസ്‌ലാമാബാദ്: പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കു നേരെ ആക്രമണം. ഇവിടെ 102 ഹിന്ദുക്കളെ നിര്‍ബന്ധിച്ച് ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായി റിപ്പോര്‍ട്ടുകള്‍. പ്രദേശത്തെ ഹിന്ദുക്കളുടെ ആരാധനാ കേന്ദ്രമായിരുന്ന ക്ഷേത്രത്തിലെ ഹിന്ദു ദേവീദേവന്മാരുടെ എല്ലാ വിഗ്രഹങ്ങളും നശിപ്പിക്കുകയും ക്ഷേത്രം മോസ്‌കായി മാറ്റുകയും ചെയ്തിട്ടുണ്ട്.
ഇസ്‌ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ചതിന് തബ്‌ലീഗി ജമാഅത്ത് തങ്ങളെ പ്രവര്‍ത്തകര്‍ പീഡിപ്പിച്ചെന്നും വീടുകള്‍ കൊള്ളയടിച്ചെന്നും സിന്ധ് പ്രവിശ്യയിലെ ഹിന്ദുക്കള്‍ മെയ് 17ന് പരാതിപ്പെട്ടിരുന്നു. തല്ലിച്ചതച്ചതായും വീടുകളും സ്വത്തുക്കളും ബലമായി പിടിച്ചെടുത്തതായും പ്രതിഷേധക്കാര്‍ക്കുവേണ്ടി സംസാരിച്ച ഒരു സ്ത്രീ പറഞ്ഞു. വീടുകള്‍ തിരികെ ലഭിക്കണമെങ്കില്‍ ഇസ്‌ലാം മതം സ്വീകരിക്കാന്‍ ആവശ്യപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.
കൂടാതെ ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തശേഷം മതപരിവര്‍ത്തനം നടത്തുന്നതും സിന്ധ് പ്രവിശ്യയില്‍ സാധാരണമാണ്. നിയമങ്ങളെ നോക്കുകുത്തിയാക്കിയുള്ള ഇത്തരം നടപടികളെ തടയുന്നതിന് പാക് ഭരണകൂടം ഒന്നും ചെയ്യുന്നില്ല.




