റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുതുവട്ടൂര്‍ രാജാഹാള്‍-ഗുരുവായൂര്‍ ആതുരാലയം ലിങ്ക് റോഡ് തുറന്ന് കൊടുത്തു

June 27, 2020 - 7:06 pm

തൃശൂര്‍ : മുതുവട്ടൂര്‍ രാജാഹാള്‍-ഗുരുവായൂര്‍ ആതുരാലയം ലിങ്ക് റോഡ് കെ. വി അബ്ദുല്‍ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മഴക്കാലത്ത് വെള്ളക്കെട്ട് സാധാരണമായിരുന്നതിനാല്‍ ഇതിനു പരിഹാരമായി കാനയും ഈ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചിട്ടുണ്ട്. എംഎല്‍എ ഫണ്ടില്‍ നിന്ന് 29 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു റോഡ് നിര്‍മ്മാണം.

ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എം രതി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ അഭിലാഷ് വി. ചന്ദ്രന്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ടി. എസ് ഷെനില്‍, എം. എ ഷാഹിന, നിര്‍മ്മല കേരളന്‍, മുന്‍ ചെയര്‍മാന്‍ ടി. ടി ശിവദാസ് എന്നിവര്‍ പങ്കെടുത്തു. അന്തരിച്ച കൗണ്‍സിലര്‍ സുരേഷ് വാരിയരുടെ സ്വപ്നമായിരുന്നു ഈ റോഡ്. കോവിഡ് പ്രതിരോധത്തിന്റെ നിബന്ധനകള്‍ പാലിച്ചയിരുന്നു ചടങ്ങ്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5658/Muthuvattur-guruvayoor-athuralayam-link-road-inauguration-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *