റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വാതുവച്ച് കോഴിപ്പോര് നടത്തിയവരെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. 30 ബൈക്കുകളും 11 പേരെയും 10 കോഴികളെയും 8000 രൂപയും നെയ്യാറ്റിന്‍കര പൊലീസ് പിടികൂടി. സ്‌റ്റേഷനിലെത്തിച്ച കോഴികളില്‍ എട്ടെണ്ണം മത്സരത്തിനിടെയുണ്ടായ പരിക്ക് മൂലം ചത്തുപോയി. നെയ്യാറ്റിന്‍കര ഭാസ്‌കര്‍ നഗറില്‍ ഇഞ്ചിപ്പുല്ലുവിളയില്‍ ആളൊഴിഞ്ഞ പറമ്പിലാണ് ശനിയാഴ്ച രാവിലെ പണംവച്ച് വാശിയേറിയ കോഴിപ്പോര് നടന്നത്.

നൂറോളം പേര്‍ മത്സരം കാണാനെത്തിയിരുന്നു. മത്സരത്തെക്കുറിച്ച് അറിഞ്ഞ തോടെ രണ്ട് ജീപ്പില്‍ പൊലീസ് അങ്ങോട്ട് കുതിച്ചു. പൊലീസ് എത്തിയപ്പോഴേക്കും മത്സരം ഏതാണ്ട് അവസാനിക്കാറായിരുന്നു. അവസാന റൗണ്ട് നടക്കുന്നതിനിടെ എത്തിയ പൊലീസിനെ കണ്ട് കോഴിയുമായി ഓടിയവരെ ഓടിച്ചിട്ട് പിടികൂടുക യായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ധാരാളം പേര്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനും കാണുന്നതിനുമെത്തിയിരുന്നു. പൊലീസ് വാഹനത്തിലാണ് അങ്കക്കോഴികളെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. ഭക്ഷണവും വെള്ളവും നല്‍കിയെങ്കിലും അവയില്‍ എട്ടെണ്ണം ചത്തുപോയി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *