കോട്ടയം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളെ അണുവിമുക്തമാക്കി സൂക്ഷിക്കുന്നതിനായി അധ്വാനിക്കുന്ന ശുചീകരണ ജീവനക്കാര്‍ക്ക് സ്റ്റുഡന്റ് പോലീസിന്റെ ആദരം.
കോട്ടയം,കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, ഈരാറ്റുപേട്ട ,തലയോലപ്പറമ്പ്, ഇടമറ്റം എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ നേതൃത്വത്തില്‍ സാദരം എന്ന പേരില്‍ ചടങ്ങ് സംഘടിപ്പിച്ചു.
ജില്ലാ പോലീസ്, ബേക്കേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ സഹകരണ ത്തോടെ സംഘടിപ്പിച്ച ചടങ്ങില്‍ ജീവനക്കാര്‍ക്ക് സ്‌നേഹ സമ്മാനമായി പലവ്യഞ്ജനങ്ങളും കേക്കും നല്‍കി. കോട്ടയം ജനറല്‍ ആശുപത്രില്‍ നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ജി.ജയദേവ് കിറ്റുകള്‍ സമ്മാനിച്ചു.
https://keralanews.gov.in/5036/Student-Police.html
