ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ ഉ​ദ്യോ​ഗ​സ്ഥ പ​രാ​തി ന​ൽ​കാ​ൻ എ​ത്തി​യ​പ്പോ​ൾ എ​ച്ച്ആ​ർ വി​ഭാ​ഗം മേ​ധാ​വി നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി​യ​താ​യി നാ​സി​ക് പോ​ലീ​സ്

നാ​സി​ക്: പ്ര​മു​ഖ ഐ​ടി ക​മ്പ​നി​യാ​യ ടാ​റ്റ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ​സി​ന്‍റെ നാ​സി​ക് ശാ​ഖ​യി​ൽ ന​ട​ന്ന ലൈം​ഗി​ക ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ ഉ​ദ്യോ​ഗ​സ്ഥ പ​രാ​തി ന​ൽ​കാ​ൻ എ​ത്തി​യ​പ്പോ​ൾ, “ഇ​തൊ​ക്കെ സാ​ധാ​ര​ണ സം​ഭ​വി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്” എ​ന്ന് പ​റ​ഞ്ഞ് എ​ച്ച്ആ​ർ വി​ഭാ​ഗം മേ​ധാ​വി പ​രാ​തി​ക്കാ​രി​യെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി​യ​താ​യി നാ​സി​ക് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​ന്ദീ​പ് ക​ർ​ണി​ക് .

ഇ​വ​രെ കൂ​ടാ​തെ മ​റ്റ് ആ​റ് ജീ​വ​ന​ക്കാ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്

ക​മ്പ​നി​യി​ലെ എ​ച്ച്ആ​ർ വി​ഭാ​ഗം മേ​ധാ​വി​യാ​യ അ​ശ്വി​നി ചൈ​നാ​നി പ​രാ​തി​ക്കാ​രി​യെ പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും പ്ര​തി​ക​ളെ സ​ഹാ​യി​ക്കു​ക​യും ചെ​യ്തു എ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ. ഇ​വ​രെ കൂ​ടാ​തെ മ​റ്റ് ആ​റ് ജീ​വ​ന​ക്കാ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ലൈം​ഗി​കാ​തി​ക്ര​മം, നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന ശ്ര​മം, തൊ​ഴി​ലി​ട​ത്തി​ലെ മ​ത​പ​ര​മാ​യ പീ​ഡ​നം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​മ്പ​ത് എ​ഫ്‌​ഐ​ആ​റു​ക​ളാ​ണ് ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തി​ൽ ഒ​രു പു​രു​ഷ ജീ​വ​ന​ക്കാ​ര​ന്‍റെ പ​രാ​തി​യും ഉ​ൾ​പ്പെ​ടു​ന്നു.

സം​ഘ​മാ​യി പ്ര​വ​ർ​ത്തി​ച്ച് സ​ഹ​പ്ര​വ​ർ​ത്ത​ക​രെ പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് .

അ​റ​സ്റ്റി​ലാ​യ ഏ​ഴ് പു​രു​ഷ ജീ​വ​ന​ക്കാ​രും ടീം ​ലീ​ഡ​ർ​മാ​ർ പോ​ലു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട സ്ഥാ​ന​ങ്ങ​ളി​ൽ ഇ​രു​ന്ന​വ​രാ​ണ്. ഇ​വ​ർ ഒ​രു സം​ഘ​മാ​യി പ്ര​വ​ർ​ത്തി​ച്ച് സ​ഹ​പ്ര​വ​ർ​ത്ത​ക​രെ പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട നി​ദ ഖാ​ൻ എ​ന്ന മ​റ്റൊ​രു വ​നി​താ ജീ​വ​ന​ക്കാ​രി ഒ​ളി​വി​ലാ​ണ്. എ​ട്ട് വ​നി​താ ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ പോ​ലീ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചു. മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ത​ങ്ങ​ളെ മാ​ന​സി​ക​മാ​യും ലൈം​ഗി​ക​മാ​യും പീ​ഡി​പ്പി​ച്ചു​വെ​ന്നും എ​ച്ച്ആ​ർ വി​ഭാ​ഗം ഇ​ത് അ​വ​ഗ​ണി​ച്ചു​വെ​ന്നു​മാ​ണ് ഇ​വ​രു​ടെ പ​രാ​തി.

കു​റ്റാ​രോ​പി​ത​രാ​യ ജീ​വ​ന​ക്കാ​രെ ടി​സി​എ​സ് നി​ല​വി​ൽ സ​സ്‌​പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്

സം​ഭ​വ​ത്തി​ൽ ടാ​റ്റ സ​ൺ​സ് ചെ​യ​ർ​മാ​ൻ എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ ക​ടു​ത്ത ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ ആ​ര​തി സു​ബ്ര​ഹ്മ​ണ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​മ്പ​നി ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കു​റ്റാ​രോ​പി​ത​രാ​യ ജീ​വ​ന​ക്കാ​രെ ടി​സി​എ​സ് നി​ല​വി​ൽ സ​സ്‌​പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​നും വി​ഷ​യ​ത്തി​ൽ വ​സ്തു​താ​ന്വേ​ഷ​ണ സ​മി​തി​യെ നി​യോ​ഗി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →