കൊടുങ്ങല്ലൂര്‍: അന്തേവാസിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ കൊടുങ്ങല്ലൂരില്‍ ആശ്രമാധിപന് അറസ്റ്റിലായി. കോടാലി സ്വദേശി മുരിക്കിങ്ങല്‍ കൂട്ടാലപറമ്പില്‍ മകന് ബാബു എന്ന ബാബുസ്വാമി(വെള്ള ബാബു 45)യെയാണ് മതിലകം സിഐ സി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ശ്രീനാരായണപുരം ആലയിലെ ശിവനന്ദനം കാശി മഠം അധിപനാണ്. തന്നെ ബലാത്സംഗം ചെയ്തുവെന്ന് മഠത്തിലെ അന്തേവാസിയായ ഒരു വനിത പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുമ്പോള്‍ ബാബുസ്വാമി ഒളിവില്‍ പോയി. കുട്ടനെല്ലൂരില്നിന്നാണ് കസ്റ്റഡിയിലെടുത്തത്.
