ന്യൂഡല്‍ഹി: വീടുവീടാന്തരം കയറി ഇറങ്ങി വില്‍പ്പന നടത്തുന്ന കച്ചവടക്കാരിലൂടെയാണ് ദക്ഷിണകൊറിയയില്‍ പുതിയ കോവിഡ് കേസുകള്‍ ഉണ്ടാവുന്നതെന്ന് റിപ്പോര്‍ട്ട്.
ദക്ഷിണകൊറിയയിലെ രോഗവ്യാപന നിയന്ത്രണ സെന്റര്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. സിയോളിലെ റിച്ച് വേ വിതരണക്കാരുടെ ജോലിക്കാരാണ് ഈ വില്‍പ്പനക്കാരെന്നും അധികൃതര്‍ പറഞ്ഞു. ഇന്ന് ഞായറാഴ്ച(07-06-20) പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.
പുതുതായി റിപ്പോര്‍ട്ട് ചെയ്ത 51 കേസുകളില്‍ 34 എണ്ണം ഇത്തരം വില്‍പ്പനക്കാരിലൂടെയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, ജീവിക്കാന്‍ മറ്റ് മാര്‍ഗമില്ലാത്തതിനാലാണ് ഈ വില്‍പ്പനക്കാര്‍ കോവിഡിനെ അവഗണിച്ച് ജോലിയ്ക്ക പോവുന്നത്.
ഇവരില്‍ ഭൂരിപക്ഷവും 60-70 വയസിനിടയില്‍ പ്രായമായവരാണെന്നും കൊറിയന്‍ ആരോഗ്യ മന്ത്രി കിങ് ഗാങ് വ്യക്തമാക്കിയിട്ടുണ്ട്.
