ലോക്ഡൗണില്‍ ഷൂട്ടിങ് സ്തംഭിച്ചു; സീരിയല്‍ താരങ്ങളായ സഹോദരങ്ങള്‍ ആത്മഹത്യ ചെയ്തു

ചെന്നൈ: ലോക് ഡൗണില്‍ ഷൂട്ടിങ് രംഗം സ്തംഭിച്ചതോടെ വരുമാനം നിലച്ച സീരിയല്‍ താരങ്ങളായ സഹോദരങ്ങള്‍ ആത്മഹത്യ ചെയ്തു. ചെന്നൈ കൊടുങ്ങയ്യൂര്‍ മുത്തമിയ നഗറില്‍ താമസിക്കുന്ന ശ്രീധര്‍(50), ജയകല്യാണി(46) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കോവിഡ് മഹാമാരി വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് സീരിയല്‍ ചിത്രീകരണ രംഗം സ്തംഭിച്ചതിനാല്‍ വരുമാനമില്ലാതെ ഇവര്‍ ബുദ്ധിമുട്ടിലായിരുന്നു. കഴിഞ്ഞദിവസം വീടിനുള്ളില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. തുടര്‍ന്ന് പോലീസ് എത്തി വാതില്‍തുറന്ന് അകത്തു കയറിയപ്പോള്‍ രണ്ടു മുറികളിലായി ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരും അവിവാഹിതരാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →