റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി: വണ്ടിപ്പെരിയാര്‍ സ്റ്റേഷനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ വധഭീഷണി മുഴക്കിയ കേസില്‍ സിപിഎം നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം. തൊടുപുഴ ജില്ലാ കോടതിയില്‍നിന്നാണ് ജാമ്യം ലഭിച്ചത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍ തിലകന്‍, പീരുമേട് ഏരിയ സെക്രട്ടറി വിജയാനന്ദ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. അറസ്റ്റ് ഉണ്ടാവാതിരിക്കാന്‍ നേതാക്കള്‍ ഒളിവിലായിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് വാഹനപരിശോധനയ്ക്കിടെ പിടികൂടിയ ഡിവൈഎഫ്ഐ നേതാവിന്റെ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെത്തി വധഭീഷണി മുഴക്കിയത്. അതേസമയം പോലീസ് അറസ്റ്റ് വൈകിപ്പിച്ച് മുന്‍കൂര്‍ജാമ്യത്തിന് അവസരമൊരുക്കിയെന്നാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ആരോപണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *