റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാതാപിതാക്കള്‍ ജോലിക്കുപോയ തക്കത്തിന് 13കാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ അയല്‍വാസി പിടിയില്‍

June 4, 2020 - 12:17 am

ഇടുക്കി: മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്ത് 13കാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ അയല്‍വാസിയായ 52കാരന്‍ പിടിയിലായി. കുമളി വണ്ടിപ്പെരിയാര്‍ വള്ളക്കടവ് ധര്‍മാവലി സ്വദേശി അയ്യപ്പന്‍(52) ആണ് പിടിയിലായത്. മാതാപിതാക്കള്‍ ജോലിക്കുപോയ സന്ദര്‍ഭംനോക്കി പലതവണ വീട്ടിലെത്തി കുട്ടിയുമായി പ്രതി ലോഹ്യമായി. വീട്ടിലേക്ക് പലതവണ ക്ഷണിച്ചെങ്കിലും കുട്ടി പോയില്ല. കഴിഞ്ഞദിവസം ബലമായി കൂട്ടിക്കൊണ്ടുപേയി പീഡിപ്പിക്കുകയായിരുന്നു. വൈകീട്ട് ജോലികഴിഞ്ഞ് വീട്ടിലെത്തിയ രക്ഷാകര്‍ത്താക്കളോട് കുട്ടി വിവരംപറഞ്ഞു. ഉടന്‍ മാതാപിതാക്കള്‍ കുട്ടിയുമായി സ്റ്റേഷനിലെത്തി പരാതി നല്‍കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *