അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ജൂൺ മാസത്തെ റേഷൻ വിഹിതത്തിന്റെ അളവ് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് പ്രസിദ്ധീകരിച്ചു.

June 3, 2020 - 9:46 pm

തിരുവനന്തപുരം: ജൂൺ മാസത്തിൽ വിവിധ വിഭാഗങ്ങൾക്കുള്ള റേഷൻ വിഹിതത്തിന്റെ അളവ് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് പ്രസിദ്ധീകരിച്ചു.

അന്ത്യോദയ അന്ന യോജന (എ.എ.വൈ- മഞ്ഞ കാർഡ്) വിഭാഗത്തിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായും ഒരു കിലോ പഞ്ചസാര 21 രൂപയ്ക്കും ലഭിക്കും. മുൻഗണനാ വിഭാഗക്കാർക്ക് (പിങ്ക് കാർഡ്) കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോയ്ക്ക് രണ്ട് രൂപ നിരക്കിൽ ലഭിക്കും. ഇരു വിഭാഗങ്ങൾക്കും പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം കാർഡിന് ഒരു കിലോ പയർ അല്ലെങ്കിൽ കടല സൗജന്യമായി ലഭിക്കും. ഏപ്രിൽ, മെയ് മാസങ്ങളിൽ ലഭിക്കാത്തവർക്ക് അതുകൂടീ ചേർത്ത് മൂന്ന് കിലോ ലഭിക്കും. 21 മുതൽ പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം കാർഡിലെ ഓരോ അംഗത്തിനും 5 കിലോ അരി വീതം സൗജന്യനമായും ലഭിക്കും.

പൊതുവിഭാഗം സബ്‌സിഡി ( നീല കാർഡ്) വിഭാഗത്തിൽപ്പെട്ട കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കിൽ ലഭിക്കും. പൊതു വിഭാഗത്തിൽ (വെള്ള കാർഡ്) പെട്ടവർക്ക് കാർഡിന് രണ്ട് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. ഇരു വിഭാഗത്തിനും കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭ്യതയ്ക്കനുസരിച്ച് ഒരു കിലോ മുതൽ മൂന്ന് കിലോ വരെ ആട്ട ലഭിക്കും. അധിക വിഹിതമായി 10 കിലോ അരി കിലോയ്ക്ക് 15 രൂപ നിരക്കിൽ എട്ട് മുതലും വിതരണം ചെയ്യും.

എല്ലാവിഭാഗത്തിലെയും വൈദ്യുതീകരിക്കപ്പെടാത്ത വീടുകളിലെ കാർഡിന് നാല് ലിറ്റർ മണ്ണെണ്ണയും വൈദ്യുതീകരിക്കപ്പെട്ട വീടുകളിലെ കാർഡിന് അരലിറ്റർ മണ്ണെണ്ണയും ലിറ്ററിന് 20 രൂപ നിരക്കിൽ വിതരണം ചെയ്യുമെന്നും സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.


ബന്ധപ്പെട്ട രേഖ:https://www.prd.kerala.gov.in/ml/node/83988

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *