റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് 19: ദുബൈയില്‍ നിന്നും 184 പ്രവാസികള്‍ കൂടി കരിപ്പൂരില്‍ മടങ്ങിയെത്തി

June 1, 2020 - 5:21 pm

മലപ്പുറം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ദുബൈയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ 184 പ്രവാസികള്‍ കൂടി ഇന്നലെ തിരിച്ചെത്തി. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രി 9.30ന് എത്തിയ ഐഎക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ നിന്നുള്ള 182 പേരും ഒരു തമിഴ്‌നാട് സ്വദേശിയും ഒരു മഹാരാഷ്ട്ര സ്വദേശിയുമാണ് ഉണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള 29 പേര്‍, 10 വയസിനുതാഴെ പ്രായമുള്ള 30 കുട്ടികള്‍, 26 ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 99 പുരുഷന്‍മാരും 85 സ്ത്രീകളും   സംഘത്തിലുണ്ടായിരുന്നു. തിരിച്ചെത്തിയവരില്‍ ഒന്‍പത് പേരെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 46 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലെത്തിച്ചു. ഒന്‍പത് പേര്‍ സ്വന്തം പണം ചെലവഴിച്ചുള്ള നിരീക്ഷണ സൗകര്യം തെരഞ്ഞെടുത്തു. പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 120 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുമാക്കി. ഇവര്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ കഴിയണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *