റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെണ്‍കരുത്തില്‍ കുളത്തിന് പുതുജീവന്‍ 18 അടി താഴ്ചയുള്ള കുളം 11 വനിതകൾ ചേർന്ന് പൂർത്തീകരിച്ചു.

June 1, 2020 - 5:07 pm

തൃശ്ശൂര്‍: ചാഴൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ കുളത്തിന് പുതുജീവന്‍ നല്‍കി. 11 വനിതകള്‍ ചേര്‍ന്ന് നാല് സെന്റ് സ്ഥലത്ത് 18 അടി താഴ്ചയിലുള്ള കുളമാണ് വീണ്ടെടുത്തത്. ചാഴൂര്‍ വടക്കേആലിന് സമീപമുള്ള കോക്കാരം ദിവാകരന്റെ വീട്ടുപറമ്പിലാണ് പെണ്‍കരുത്തില്‍ കുളത്തിന് പുതുജന്മമായത്. കുളത്തിലേക്കിറങ്ങാന്‍ പടവുകളല്ല പകരം കുളത്തിന് ചുറ്റിലൂടെ നടന്നിറങ്ങിവരുന്ന രീതിയിലുള്ള പാതയാണ് നിര്‍മ്മിച്ചിരിച്ചിരിക്കുന്നത്. 234 തൊഴില്‍ ദിനങ്ങളാണ് ഇവര്‍ കുളത്തിന്റെ നിര്‍മ്മാണത്തിനായി ചിലവഴിച്ചത്. 

മീന്‍ വളര്‍ത്താനായി ഭംഗിയായി വെട്ടിയൊതുക്കി ആഴം കൂട്ടിയ കുളം കണ്ടാല്‍ ആരും കൗതുകത്തോടെ നിന്നു പോകും. നല്ലൊരു കുളം നിര്‍മ്മിച്ചതിലൂടെ മഴക്കൊയ്ത്തിലൂടെ വെള്ളം സംഭരിക്കാമെന്നതും അതിലൂടെ പരിസരത്തെ വെള്ളക്കെട്ട് ഒഴിവാക്കാമെന്നതും സ്ഥലം ഉടമയ്ക്കും സന്തോഷമേകുന്നു. കുളം പണി കഴിഞ്ഞ് മഴയില്‍ പുതുവെള്ളം നിറഞ്ഞതിന്റെ സംതൃപിതിയിലാണ് ഈ വനിതാ കൂട്ടായ്മ. തൊഴിലാളികളായ ശാന്താ രാജു, ലിജി ഷാജി, ലേഖ സുനില്‍, ഗീതാ രാജന്‍, ലിസി, ചന്ദ്രിക കുമാരന്‍, ഉഷ ബലചന്ദ്രന്‍, ഗിരിജ, ഷാജി, ലീല കൊച്ചി, ഷാമിത, ലൈലസലാം എന്നിവര്‍ ചേര്‍ന്നാണ് കുളം നിര്‍മ്മിച്ചത്. പഞ്ചായത്തംഗം വിവി സുരേഷ് നിര്‍ദ്ദേശങ്ങളുമായി ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *