തിരുവനന്തപുരം: സ്വകാര്യഫാമിലെ ഏഴു പശുക്കള്‍ ചത്തുകിടന്ന സംഭവം അന്വേഷിക്കണമെന്ന് പരാതി. തിരുവനന്തപുരം കാട്ടാക്കട കള്ളിക്കാട് മനുവിന്റെ ഫാമിലാണ് ദുരന്തമുണ്ടായത്. ഏഴു പശുക്കളും കറവയുള്ളതായിരുന്നു. ഒറ്റ രാത്രിയിലാണ് ഇവയെല്ലാം ചത്തത്. പ്രഭാതത്തില്‍ മനു ഫാമിലെത്തിയപ്പോള്‍ തൊഴുത്തില്‍ ഒരു വശത്തായി കെട്ടിയിരുന്ന ഏഴ് പശുക്കളെ ചത്തനിലയില്‍ കണ്ടെത്തുകയായിരുന്നു. പശുക്കള്‍ ചത്തതില്‍ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മനു നെയ്യാര്‍ഡാം പൊലീസില്‍ പരാതി നല്‍കി. ലക്ഷങ്ങളുടെ നഷ്ടമാണ് യുവ ക്ഷീരകര്‍ഷകനായ മനുവിനുണ്ടായത്. ചെറുതും വലുതുമായി 16 പശുക്കള്‍ ഫാമിലുണ്ട്. ഏറെ പാല്‍ ലഭിക്കുന്ന മുന്തിയ ഇനത്തില്‍പ്പെട്ട ഏഴ് പശുക്കളാണ് ചത്തത്.
സ്വകാര്യഫാമിലെ ഏഴു പശുക്കള്‍ ചത്തുകിടന്ന സംഭവം അന്വേഷിക്കണമെന്ന് പരാതി
