റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലൈംഗികാതിക്രമ കേസ് : രഞ്ജിത്തിനെ രക്ഷപ്പെടാൻ സഹായിച്ചവർക്കെതിരെ കേസ് എടുക്കും

April 2, 2026 - 12:49 pm

കൊച്ചി: ലൈംഗികാതിക്രമ കേസിൽ . നടൻ ബോബി കുര്യൻ, അസിസ്റ്റന്‍റ് ഡയറക്ടർ ശാലിനി എന്നിവരെ എസ്ഐടി ചോദ്യം ചെയ്യും. തൊടുപുഴയിൽ വച്ചാണ് രഞ്ജിത്തിനെ പോലീസ് പിടികൂടിയത്. രഞ്ജിത്തിന് ഒളിവിൽ പോകാൻ നടനും അസിസ്റ്റന്‍റ് സംവിധായകയും സഹായിച്ചു എന്നാണ് എസ്ഐടിയുടെ സംശയം. രഞ്ജിത്തിനെ രക്ഷപ്പെടാൻ സഹായിച്ചവർക്കെതിരെ കേസ് എടുക്കും

കാരവനുള്ളിൽ സിസിടിവി ഇല്ല.

ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിലെ കാരവനിൽ വച്ചാണ് രഞ്ജിത്ത് യുവനടിയോടു ലൈംഗികാതിക്രമം നടത്തിയത്. ഈ കാരവൻ പോലീസ് കണ്ടെത്തി. കാരവനുള്ളിൽ സിസിടിവി ഇല്ല. കാരവന്‍റെ പുറത്തുള്ള സിസിടിവി കാമറയിലെ ദൃശ്യങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. ലൊക്കേഷനിൽ ഉണ്ടായിരുന്നവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും.

കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

ജനുവരി 30ന് ആണ് നടി ലൊക്കേഷനിൽ ലൈംഗികാതിക്രമത്തിന് ഇരയായതായി പരാതിയുള്ളത്. കാരവാനില്‍നിന്നു നടി കരഞ്ഞുകൊണ്ട് പുറത്തേക്കു വരികയും സെറ്റിലുള്ളവരോടു വിവരം പറയുകയും ചെയ്തു. എന്നാല്‍, സെറ്റിലുള്ളവര്‍ സമാധാനിപ്പിച്ചു വിടുകയായിരുന്നു. മാനസികമായി തകര്‍ന്ന നടി കൗണ്‍സലിംഗിനും ട്രീറ്റ്‌മെന്‍റിനും ശേഷമാണ് മാര്‍ച്ച് 28ന് പരാതി നല്‍കിയത്. 30ന് ആണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. 31ന് രാത്രിയാണ് ഒളിവില്‍ പോകാന്‍ ശ്രമിച്ച രഞ്ജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. തനിക്കെതിരായ പരാതി വ്യാജമാണ് എന്നാണ് രഞ്ജിത്ത് കോടതിയില്‍ പറഞ്ഞത്.

പരാതിക്കു പിന്നില്‍ ഗൂഢാലോചനയുണ്ട്.

പരാതിക്കു പിന്നില്‍ ഗൂഢാലോചനയുണ്ട്. നടി എന്തുകൊണ്ട് ഐസിസിക്ക് മുന്നില്‍ പരാതി നല്‍കിയില്ല. ആരോഗ്യസ്ഥിതി മോശമായ തനിക്ക് ബലം പ്രയോഗിക്കാനുള്ള കരുത്തില്ലെന്നും അടുത്ത കാലത്ത് ഒരു കരള്‍മാറ്റ ശസ്ത്രക്രിയ ചെയ്തിരുന്നെന്നും നട്ടെല്ലിനു പ്രശ്‌നമുണ്ടെന്നും രഞ്ജിത്ത് കോടതിയില്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *