റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗോരഖ് പൂര്‍(ഉത്തര്‍പ്രദേശ്‌): ചൊവ്വാഴ്ച 26/5/20-ന് ഗോരഖ് പൂര്‍ ജില്ലയിൽ മുന്നൂറിലധികം വാവ്വാലുകൾ ചത്തുവീണു. അതിൽ കുറച്ച് എണ്ണത്തിനെ പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. നിലത്തുവീണു കിടക്കുന്ന ബാക്കി വവ്വാലുകളെ പട്ടികളും കടിച്ചു കൊണ്ട് പോയി.

ഉത്തർപ്രദേശിൽ ജില്ലയിലെ ബേൽഘാട് ഗ്രാമത്തിൽ രാധാ സ്വാമി സത്സംഗിന്റെ അടുത്തുള്ള തോട്ടത്തിലാണ് മുന്നൂറിലധികം വവ്വാലുകൾ ചത്തു വീണത്. ഈ സംഭവം പ്രദേശത്തെ ജനങ്ങളിൽ ആശങ്ക ഉളവാക്കി. ചൂട് അധികം ആയതും വെള്ളം കുറവായതും ആണ് ഇതിന് കാരണം എന്ന് പറയപ്പെടുന്നു. പോസ്റ്റ്‌മോർട്ടത്തിന്റെ റിപ്പോർട്ട് വന്നാൽ മാത്രമെ നിജസ്ഥിതി മനസ്സിലാകുകയുള്ളൂ.

അവിടുത്തെ ഗ്രാമവാസികൾ പറയുന്നത് ബേൽഘാട് ഭാഗത്ത് ഇത്രയധികം വവ്വാലുകളെ കൂട്ടത്തോടെ ഒരിക്കലും കണ്ടിട്ടില്ല എന്നാണ്. ഗ്രാമവാസിയായ ഗജനി ദേവേന്ദ്ര കുമാറിന്റെ അഭിപ്രായം വെള്ളത്തിന്റെ ലഭ്യത കുറവായതുകൊണ്ടാണ് വവ്വാലുകൾ ചത്താെടുങ്ങുന്നത് എന്നാണ്. ഈ ഗ്രാമത്തിൻറെ 200 മീറ്റർ ദൂരത്തിൽ ഒരു കുളത്തിൽ പോലും വെള്ളമില്ല,

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *