റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വരുന്നു കട കാലിയാക്കല്‍, വിറ്റഴിക്കല്‍ മേളകള്‍

May 15, 2020 - 2:48 pm

കൊച്ചി: ഡിസ്‌കൗണ്ട് സെയില്‍സിലൂടെ സ്റ്റോക്ക് തീര്‍ക്കാന്‍ വ്യാപാരികള്‍. ലോക്ക്ഡൗണിന് ശേഷം കടകള്‍ തുറക്കുമ്പോള്‍ ജനങ്ങളെ കാത്തിരിക്കുന്നത് വന്‍ ഡിസ്‌കൗണ്ട് സെയില്‍സ് മേളകള്‍. ലോക്ക്ഡൗണില്‍ കടകള്‍ അടഞ്ഞുകിടന്നതിനാല്‍ കെട്ടിക്കിടക്കുന്ന സ്റ്റോക്ക് വിറ്റഴിച്ച് പുതിയവ കൊണ്ടുവരേണ്ടത് വ്യാപാരികളുടെ ആവശ്യമാണ്. ഇതിനായി വന്‍ ഡിസ്‌കൗണ്ട് സെയില്‍സിന് തയ്യാറെടുക്കുകയാണ് വ്യാപാരികള്‍. ഉത്സവ വിഷു വിപണി മുന്നില്‍കണ്ട് ശേഖരിച്ച സ്റ്റോക്കുകളത്രയും കടകളില്‍ കെട്ടിക്കിടക്കുകയാണ്. ഇത് മുഴുവന്‍ വിറ്റുതീര്‍ക്കുകയെന്നതാണ് വ്യാപാരികള്‍ നേരിടുന്ന വെല്ലുവിളി.

വന്‍കിട വ്യാപാര സ്ഥാപനങ്ങളെക്കാളും ഇത്തരത്തില്‍ വിലകുറച്ച് വില്‍ക്കാന്‍ നിര്‍ബന്ധിതരാവുന്നത് എറിയകൂറും ചെറുകിടക്കാരാണ്. പല കടകളുടെ മുന്നിലും ഇതിനകം വന്‍വിലക്കുറവെന്ന ബോര്‍ഡുകള്‍ ഉയര്‍ന്നുകഴിഞ്ഞു. കടമായി വാങ്ങിയും വായ്പയെടുത്തും ശേഖരിച്ച സാധനങ്ങളാണ് വിലക്കുറവില്‍ ഉപഭോക്താക്കളെയും കാത്തിരിക്കുന്നത്. ബാങ്കുകള്‍ പ്രഖ്യാപിച്ച മോറട്ടോറിയത്തിന്റെ കാലാവധി ഉടന്‍ അവസാനിക്കും. എടുത്തിട്ടുള്ള വായ്പകള്‍ എങ്ങനെ തിരിച്ചടയ്ക്കുമെന്നത് മിക്ക വ്യാപാരികളും നേരിടുന്ന പ്രശ്‌നമാണ്. ഇതാണ് സ്റ്റോക്ക് എത്രയുംവേഗം വിറ്റുതീര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ കാരണവും.

ചൂട് കാലാവസ്ഥ മുന്നില്‍കണ്ട് എസി, ഫാന്‍ മുതലായ ഗൃഹോപകരണങ്ങള്‍ സ്റ്റോക്ക് ചെയ്തവര്‍ക്ക് ഇനി വിലതാഴ്ത്തി വില്‍ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. പാത്രങ്ങള്‍, ഇലക്ട്രോണിക്‌സ്, മണ്‍പാത്രങ്ങള്‍, വഴിയോര വ്യാപാരികള്‍, ബുക്ക് സ്റ്റാള്‍ എന്നിവയില്‍ അധികം വ്യാപാരികളും ഉപജീവനത്തിനും അധികനഷ്ടമുണ്ടാകാതെയും സാധനങ്ങള്‍ വില്‍ക്കാനുമുള്ള ശ്രമത്തിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *