റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചാലിയാര്‍ പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങിമരിച്ചു

March 6, 2026 - 11:39 am

എടവണ്ണ | ചാലിയാര്‍ പുഴയില്‍ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെ ചുഴിയിലകപ്പെട്ട വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മലപ്പുറം എടവണ്ണ കുണ്ടുതോട് കൊട്ടമ്പാറയിലെ തേലക്കാട് ജഅ്ഫര്‍ എന്ന ബാപ്പുട്ടിയുടെ മകന്‍ മുഹമ്മദ് ശമല്‍ (13) ആണ് മരിച്ചത്. മാർച്ച് 5 വ്യാഴാഴ്ച വൈകിട്ട് ആറോടെ ചാലിയാര്‍ പുഴയില്‍ കുണ്ടുതോട് വട്ടപ്പാറ കടവില്‍ കുളിക്കുന്നതിനിടെയാണ് ശമല്‍ ചുഴിയില്‍ അകപ്പെട്ടത്.

ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കുട്ടിയെ കണ്ടെത്തുകയും ഉടനെ എടവണ്ണയിലെ സ്വകാര്യാശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും രക്ഷിക്കാനായില്ല. കുണ്ടുതോട് എ എം. എ യു പി സ്‌കൂള്‍ ഏഴാം തരം വിദ്യാര്‍ഥിയാണ് ശാമില്‍. മാതാവ്: ഫെബിന (ചെരണി). സഹോദരങ്ങള്‍: മിന്‍ഹ, എമിന്‍.

മയ്യത്ത് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാർച്ച് 6 വെളളിയാഴ്ച കുണ്ടുതോട് സുന്നി ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *