മുംബൈ: നിരപരാധികളായ രണ്ട് സന്ന്യാസിമാരെ തല്ലിക്കൊന്ന കേസില്‍ അറസ്റ്റിലായവരില്‍ കൗമാരക്കാരായ ഒമ്പതുപേര്‍ ഉണ്ട് എന്നത് രാജ്യത്ത് ഗുരുതരമായ സ്ഥിതിവിശേഷമാണെന്ന് മനശ്ശാസ്ത്ര നിയമ വിദഗ്ധര്‍. രാജ്യത്ത് അടുത്തകാലത്തു നടന്ന പല കുറ്റകൃത്യങ്ങളിലും കൗമാരക്കാര്‍ ഉള്‍പ്പെടുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കുറ്റകൃത്യങ്ങള്‍ പ്ലാന്‍ ചെയ്യുന്ന കാര്യത്തിലും നടപ്പാക്കുന്ന കാര്യത്തിലും ഇവര്‍ മുതിര്‍ന്നവരേക്കള്‍ വലിയ കൃത്യതയാണ് പ്രകടിപ്പിച്ചുകാണുന്നത്. രാജ്യത്തെ പിടിച്ചുകുലുക്കിയ- ഡല്‍ഹിയില്‍ നടന്ന- നിര്‍ഭയ കൊലപാതകക്കേസിലും പെണ്‍കുട്ടിയെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് സംഘത്തിലെ പ്രായപൂര്‍ത്തിയെത്താത്ത ആളായിരുന്നു.
കുട്ടികളായതുകൊണ്ട് ഇവരുടെ പേരോ മറ്റ് വിവരങ്ങളോ മാധ്യമങ്ങളില്‍ വരാറുമില്ല. ഇതു തെളിയിക്കുന്നത് കുറ്റകൃത്യം നടത്തുന്നതില്‍ ഇവര്‍ മുതിര്‍ന്നവരുടെ ഒപ്പമെത്തി എന്നുതന്നെയാണ്.
എന്നാല്‍, കുട്ടിയാണ് എന്നതുകൊണ്ട് കുട്ടികള്‍ക്കുള്ള കോടതികളിലാണ് ഇവരുടെ വിചാരണ നടക്കുന്നത്. കുട്ടികളായതുകൊണ്ട് ഇവരുടെ പേരോ മറ്റ് വിവരങ്ങളോ മാധ്യമങ്ങളില്‍ വരാറുമില്ല. ഇതു തെളിയിക്കുന്നത് കുറ്റകൃത്യം നടത്തുന്നതില്‍ ഇവര്‍ മുതിര്‍ന്നവരുടെ ഒപ്പമെത്തി എന്നുതന്നെയാണ്. അതിനാല്‍ ഇവരെയും മുതിര്‍ന്നവര്‍ക്കുള്ള കോടതികളില്‍തന്നെ വിചാരണ നടപടികള്‍ നടത്തണമെന്ന ആവശ്യം രാജ്യത്തിന്റെ പലഭാഗത്തുനിന്നും ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് 24 പേര്‍കൂടി കഴിഞ്ഞ ദിവസം അറസ്റ്റിലായി. ഇതോടെ കൊലപാതകവുമായി ബന്ധപ്പെട്ട ആകെ അറസ്റ്റിലായവരുടെ എണ്ണം 133 ആയി ഉയര്‍ന്നു. അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയാവാത്ത ഒമ്പത് പേരും ഉള്‍പ്പെടുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ക്കകം നൂറിനടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. മെയ് ഒന്നിന് അഞ്ച് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. ഏറെ വിവാദമായ സംഭവത്തില്‍ പാല്‍ഘര്‍ എസ്പിയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിരുന്നു. അഞ്ച് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും 35 പോലീസുകാരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
കുട്ടികളെ കടത്തുന്നവരെന്ന് ആരോപിച്ച് രണ്ട് സന്ന്യാസിമാരെയും ഒപ്പമുണ്ടായിരുന്ന ഡ്രൈവറെയുമാണ് ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്നത്. അക്രമാസക്തരായ ജനക്കൂട്ടം സന്ന്യാസിമാരെ മര്‍ദിച്ചു കൊലപ്പെടുത്തുന്നത് ഏതാനും പൊലീസുകാര്‍ കൈയുംകെട്ടി നോക്കിനില്‍ക്കുകയായിരുന്നു
കഴിഞ്ഞ മാസമാണ് മഹാരാഷ്ട്രയില്‍ രണ്ട് സന്ന്യാസിമാരെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊലപ്പെടുത്തിയത്. കുട്ടികളെ കടത്തുന്നവരെന്ന് ആരോപിച്ച് രണ്ട് സന്ന്യാസിമാരെയും ഒപ്പമുണ്ടായിരുന്ന ഡ്രൈവറെയുമാണ് ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്നത്. അക്രമാസക്തരായ ജനക്കൂട്ടം സന്ന്യാസിമാരെ മര്‍ദിച്ചു കൊലപ്പെടുത്തുന്നത് ഏതാനും പൊലീസുകാര്‍ കൈയുംകെട്ടി നോക്കിനില്‍ക്കുകയായിരുന്നു. രക്ഷിക്കണേയെന്ന് അവര്‍ യാചിച്ചുവിലപിച്ചപ്പോഴും പൊലീസുകാര്‍ക്ക് കുലുക്കമൊന്നും ഉണ്ടായിരുന്നില്ല. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
സ്ഥലത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന സംഘം ഇറങ്ങിയിട്ടുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളില്‍ കിംവദന്തി പ്രചരിച്ചിരുന്നു. ഇവരെ പിടികൂടാനെന്ന വ്യാജേന ആള്‍ക്കൂട്ടം രാപകല്‍ സ്ഥലത്ത് റോന്തുചുറ്റുന്നുണ്ടായിരുന്നു. നിയമലംഘകരുടെ കൂടെ കുട്ടികള്‍ സജീവമായി ഉണ്ടായിരുന്നിട്ടും പൊലീസ് തടയാന്‍ ശ്രമിച്ചില്ലെന്നാണ് നാട്ടുകാര്‍ ആവര്‍ത്തിച്ച് ആണയിടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആകെ 133 പേര്‍ മഹാരാഷ്ട്ര പോലീസിന്റെ പിടിയിലായിട്ടുണ്ട്.




